ബേക്കറി ജംഗ്ഷനിൽ വാഹനാപകടം; പരിക്കേറ്റ ഇരുചക്ര വാഹന യാത്രക്കാരന് രക്ഷകനായി കൃഷിമന്ത്രി ടി സിദ്ദിഖ്

പരിക്കേറ്റയാളെ ആശ്വസിപ്പിക്കുകയും ആശുപത്രിയിലെത്തിക്കാൻ ക്രമീകരണങ്ങൾ ഒരുക്കുകയും ചെയ്ത ശേഷം മടങ്ങി
Sidhique accident site
Sidhique accident site
Edited By:
Updated on
1 min read

തിരുവനന്തപുരം: നഗരത്തിലെ ബേക്കറി ജംഗ്ഷനിൽ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ ഇരുചക്ര വാഹന യാത്രക്കാരന് സഹായവുമായി കൃഷി മന്ത്രി അഡ്വ. ടി. സിദ്ദിഖ് . മന്ത്രി തന്റെ ഔദ്യോഗിക വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെയാണ് ബേക്കറി ജംഗ്ഷനിൽ വെച്ച് ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട വിവരം ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ തന്നെ കാർ നിർത്തി അപകടത്തിൽപ്പെട്ട യുവാവിന്റെ അടുത്തെത്തിയ അദ്ദേഹം വിവരങ്ങൾ ചോദിച്ചറിഞ്ഞു.

റോഡിൽ പരിക്കേറ്റു കിടന്നയാളെ അടിയന്തരമായി ആശുപത്രിയിൽ എത്തിക്കുന്നതിനാവശ്യമായ എല്ലാവിധ ക്രമീകരണങ്ങളും ഉറപ്പാക്കിയാണ് മന്ത്രി മടങ്ങിയത്. പരിക്കേറ്റ യുവാവിനെ ആശ്വസിപ്പിക്കാനും അദ്ദേഹം മറന്നില്ല.

Summary

In a commendable gesture, Kerala Agriculture Minister Adv. T. Siddique stopped his official vehicle to assist a two-wheeler rider who was injured in a road accident at Bakery Junction

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com