ആശാന്‍ സഹായിക്കണമെന്ന് എഫ് രാജ, നിര്‍വാഹമില്ലെന്ന് എം എം മണി; ചിരിപടര്‍ത്തി കൂടിക്കാഴ്ച - വിഡിയോ

രാഷ്ട്രീയ പോരിനിടെ സൗഹൃദത്തിന്റെ രസകരമായ നിമിഷങ്ങള്‍
mm mani
mm mani
Updated on
1 min read

തൊടുപുഴ: സ്ഥാനാര്‍ഥി എതിര്‍പ്പാര്‍ട്ടി നേതാവിനോട് വോട്ട് അഭ്യര്‍ഥിച്ചാല്‍ എന്തായിരിക്കും മറുപടി. ഇത്തരം ഒരു രസകരമായ കൂടിക്കാഴ്ചയാണ് ദേവികുളം മണ്ഡലത്തില്‍ കഴിഞ്ഞ ദിവസം ഉണ്ടായത്. ദേവികുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എഫ് രാജ സിപിഎം നേതാവ് എംഎം മണിയെ കണ്ട നിമിഷങ്ങളാണ് രാഷ്ട്രീയ പോരിനിടെ സൗഹൃദത്തിന്റെ രസകരമായ നിമിഷങ്ങളായി മാറിയത്.

mm mani
തെരഞ്ഞെടുപ്പ് പ്രസംഗത്തിനിടെ പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു

യുഡിഎഫ് പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥിയും ഉടുമ്പന്‍ചോല എംഎല്‍എയും സിപിഎം നേതാവുമായ എം എം മണിയുടെ അടുക്കല്‍ എത്തുകയായിരുന്നു. ആശാന്റെ സഹായം വേണം എന്നായിരുന്നു എഫ് രാജ എം എം മണിയോട് ആവശ്യപ്പെട്ടത്. പതിവ് ശൈലിയില്‍ നിര്‍വാഹമില്ലെന്ന് എം എം മണി പറയുകയും ചെയ്തു.

എന്നാല്‍, അനുഗ്രഹം വേണമെന്നായി എഫ് രാജയുടെ ആവശ്യം. അതാകാം എന്ന് എം എം മണിയും വ്യക്തമാക്കി. കൂടി നിന്നവരില്‍ ചിരി പടര്‍ത്തുന്നതായിരുന്നു ആ കൂടിക്കാഴ്ച. അല്‍പ സമയം സംസാരിച്ച ശേഷമായിരുന്നു ഇരുവരും പിരിഞ്ഞത്.

Summary

Kerala Assembly Election 2026 f raja meet mm mani

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com