പത്തനംതിട്ടയുടെ മനംമാറുമോ?

പത്തനംതിട്ട നിലവില്‍ ഇടത്പക്ഷത്തിന്റെ ഉറച്ചുപ്പുള്ള മണ്ണാണ്
Kerala Assembly Election 2026 Pathanamthitta district
Kerala Assembly Election 2026 Pathanamthitta district
Updated on
2 min read

അഞ്ച് മണ്ഡലങ്ങള്‍, അഞ്ചിലും എല്‍ഡിഎഫ്. പത്തനംതിട്ട നിലവില്‍ ഇടത്പക്ഷത്തിന്റെ ഉറച്ചുപ്പുള്ള മണ്ണാണ്. കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലായി ഘട്ടം ഘട്ടമായാണ് ജില്ല പുര്‍ണമായി ഇടതുപക്ഷത്തിന് ഒപ്പം നിന്നത്. 2011 ല്‍ അഞ്ചില്‍ മൂന്ന് മണ്ഡലങ്ങളായിരുന്നു എല്‍ഡിഎഫിന് ഒപ്പം നിന്നത്. 2016 ല്‍ ഇത് നാലായി. 2021 ല്‍ അഞ്ച് സീറ്റിലും എല്‍ഡിഎഫ് വിജയം ഉറപ്പിക്കുകയായിരുന്നു.

Kerala Assembly Election 2026 Pathanamthitta district
അഞ്ചിലും ഇഞ്ചോടിഞ്ച്; മൂന്ന് മുന്നണികളും കണ്ണുവയ്ക്കുന്ന കാസര്‍കോട്

തിരുവല്ല-

എല്‍ഡിഎഫില്‍ ജെഡിഎസ് മത്സരിക്കുന്ന മണ്ഡലം. 2006 മുതല്‍ തിരുവല്ലയുടെ ജനപ്രതിനിധിയാണ് മാത്യു ടി തോമസ്.

2021 ല്‍ യുഡിഎഫിലെ കുഞ്ഞു കോശി പോളിനെ 11421 വോട്ടുകള്‍ക്കാണ് നാലാമൂഴത്തില്‍ മാത്യു ടി തോമസ് പരാജയപ്പെടുത്തിയത്.

റാന്നി-

1996 മുതല്‍ 2016 തെരഞ്ഞെടുപ്പില്‍ വരെ രാജു എബ്രഹാം റാന്നിയെ നിയമസഭയില്‍ പ്രതിനിധീകരിച്ചു. 2021 ല്‍ സീറ്റ് എല്‍ഡിഎഫ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കി. കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി പ്രമോദ് നാരായണ്‍ റാന്നിയില്‍ വിജയം നേടി. 1285 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റിങ്കു ചെറിയാനെ പ്രമോദ് നാരായണ്‍ പരാജയപ്പടുത്തിയത്.

ആറന്‍മുള-

2011 ല്‍ കോണ്‍ഗ്രസ്, 2016, 2021 തെരഞ്ഞെടുപ്പുകളില്‍ സിപിഎം. പത്ത് വര്‍ഷം കൊണ്ട് ആറന്‍മുള ഇടതുപക്ഷത്തിന്റെ ഉറച്ച മണ്ണാണ്. 2011 ല്‍ കെ ശിവദാസന്‍ നായര്‍ സിപിഎമ്മില്‍ നിന്നും പിടിച്ചെടുത്ത മണ്ഡലം 2016 ല്‍ വീണാ ജോര്‍ജ് തിരിച്ചുപിടിച്ചു. 2021 ല്‍ വിജയം ആവര്‍ത്തിച്ചു. കെ ശിവദാസന്‍ നായരെ 19003 വോട്ടുകള്‍ക്കാണ് രണ്ടാമൂഴത്തില്‍ വീണ ജോര്‍ജ് മറികടന്നത്.

Kerala Assembly Election 2026 Pathanamthitta district
കേരളത്തില്‍ ഒറ്റഘട്ടം; വോട്ടെടുപ്പ് ഏപ്രില്‍ 9 ന്

കോന്നി-

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ് അഞ്ച് തവണ നിയമസഭയിലേക്ക് എത്തിച്ച മണ്ഡലമാണ് കോന്നി. 1996 മുതല്‍ 2016 വരെ അദ്ദേഹം വിജയം ആവര്‍ത്തിച്ചു. 2019 ലെ തെരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശ് ആറ്റിങ്ങലില്‍ നിന്നും വിജയിച്ചതോടെ കോന്നിയില്‍ ഉപതെരഞ്ഞെടുപ്പിന് കളം ഒരുങ്ങി. ഉപതെരഞ്ഞെടുപ്പില്‍ കോന്നി യുഡിഎഫിനെ കൈവിട്ടു. സിപിഎം നേതാവ് കെ യു ജനീഷ് കുമാര്‍ അട്ടിമറി വിജയം നേടി.

2021-ല്‍ കെ യു ജനീഷ് കുമാര്‍ വിജയം നേടി. കോണ്‍ഗ്രസിന്റെ റോബിന്‍ പീറ്ററിനെ 8508 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജനീഷ് കുമാര്‍ മറികടന്നത്.

അടൂര്‍-

മണ്ഡല പുനര്‍നിര്‍ണയത്തോടെ പട്ടിക ജാതി സംവരണ മണ്ഡലമായി അടൂര്‍ മാറി. 2011 മുതല്‍ ചിറ്റയം ഗോപകുമാര്‍ അടൂരില്‍ നിന്നും നിയമസഭയിലെത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം ജി കണ്ണനെ 2919 വോട്ടുകള്‍ക്കാണ് മൂന്നാമൂഴത്തില്‍ ചിറ്റയം ഗോപകുമാര്‍ പരാജയപ്പെടുത്തിയത്.

Kerala Assembly Election 2026 Pathanamthitta district
കേരളത്തില്‍ ഒറ്റഘട്ടം; വോട്ടെടുപ്പ് ഏപ്രില്‍ 9 ന്

പത്തനംതിട്ട തദ്ദേശതെരഞ്ഞെടുപ്പ്

പുതിയ കണക്കുകള്‍ പത്തനംതിട്ടയില്‍ എല്‍ഡിഎഫിന് അത്ര സന്തോഷം നല്‍കുന്നതല്ല. 2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ എല്ലാ അസംബ്ലി മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥി ലീഡ് നേടി. തിരുവല്ല 11530, റാന്നി 9597, ആറന്മുള 14687, കോന്നി 2579, അടൂര്‍ 2266 എന്നിങ്ങനെയായിരുന്നു യുഡിഎഫ് ലീഡ്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിലും മൂന്ന് നഗരസഭകളിലും എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും 53 പഞ്ചായത്തുകളില്‍ 34 ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫ് ഭരണം പിടിച്ചു. ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏഴും കയ്യില്‍. കോന്നിയില്‍ മാത്രം തുല്യ സീറ്റ്. പന്തളം നഗരസഭ ബിജെപിയെ കൈവിട്ടു. കണക്കുകള്‍ പ്രകാരം അടൂര്‍, കോന്നി ഒഴികെയുള്ള മണ്ഡലങ്ങളില്‍ യുഡിഎഫിനാണ് മേല്‍ക്കൈ.

Summary

Kerala Assembly Election 2026 Pathanamthitta district.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com