ടി എന്‍ പ്രതാപനെ 'ചതിച്ചത്' അപരനോ?, തോറ്റത് 126 വോട്ടിന്; അപരന്‍ പിടിച്ചത് 184 വോട്ട്

വോട്ടെണ്ണലിന്റെ അവസാന ഘട്ടം വരെ യുഡിഎഫ് തരംഗത്തില്‍ മണലൂരിലും വിജയിച്ച് കയറാന്‍ കഴിയുമെന്നായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി ടി എന്‍ പ്രതാപന്‍ കരുതിയിരുന്നത്.
TN Prathapan
ടിഎന്‍ പ്രതാപന്‍ ഫയല്‍
Updated on
1 min read

തൃശൂര്‍: വോട്ടെണ്ണലിന്റെ അവസാന ഘട്ടം വരെ യുഡിഎഫ് തരംഗത്തില്‍ മണലൂരിലും വിജയിച്ച് കയറാന്‍ കഴിയുമെന്നായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി ടി എന്‍ പ്രതാപന്‍ കരുതിയിരുന്നത്. എന്നാല്‍ അന്തിമഫലം വന്നപ്പോള്‍ തൃശൂരിലെ യുഡിഎഫ് നേതൃത്വം ഞെട്ടി. കഷ്ടിച്ച് 126 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മണ്ഡലത്തില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ഥി പ്രൊഫ. സി രവീന്ദ്രനാഥ് വിജയിച്ചത്.

വോട്ടെണ്ണിക്കഴിയുമ്പോള്‍ പ്രൊഫ. സി രവീന്ദ്രനാഥിന് 65337 വോട്ടുകളാണ് ലഭിച്ചത്. ടിഎന്‍ പ്രതാപന് ലഭിച്ചത് 65211 വോട്ടുകളും. യഥാര്‍ഥത്തില്‍ ടിഎന്‍ പ്രതാപനെ വട്ടംകറക്കിയത് അപരനാണെന്നാണ് വോട്ട് നില പരിശോധിക്കുമ്പോള്‍ മനസിലാക്കാന്‍ സാധിക്കുക. ടിഎന്‍ പ്രതാപന്റെ അപരന്‍ പ്രതാപന്‍ 184 വോട്ടുകള്‍ നേടിയതാണ് നിര്‍ണായകമായത്. അപരന് വോട്ടുപോയില്ലെങ്കില്‍ ടിഎന്‍ പ്രതാപന്‍ വിജയിച്ചേനേയെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. അതേസമയം സി രവീന്ദ്രനാഥിന്റെ അപരന്‍ രവീന്ദ്രനാഥ് കെയും വോട്ടുകള്‍ പിടിച്ചിട്ടുണ്ട്. 234 വോട്ടുകളാണ് രവീന്ദ്രനാഥിന്റെ അപരന്‍ നേടിയത്. ഏറെ വൈകി രാത്രി ഏഴരയോടെയായിരുന്നു മണലൂര്‍ മണ്ഡലത്തിലെ പ്രഖ്യാപനം വന്നത്.

TN Prathapan
ഔദ്യോഗിക വാഹനം ഉപേക്ഷിച്ചു, അകമ്പടിയുമില്ലാതെ തിരുവനന്തപുരത്ത്; പിണറായി വിജയന്‍ ഇനി ചിന്താ ഫ്‌ലാറ്റില്‍

വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടില്‍ ടിഎന്‍ പ്രതാപന് 3689 വോട്ടുകളായിരുന്നു ലഭിച്ചിരുന്നത്. രവീന്ദ്രനാഥിന് 3498 വോട്ടുകളും. അതായത് 191 വോട്ടുകളുടെ മുന്‍തൂക്കം ടിഎന്‍ പ്രതാപന് ഉണ്ടായിരുന്നു. രണ്ടാം റൗണ്ടില്‍ രവീന്ദ്രനാഥ് 469 വോട്ട് ലീഡ് ചെയ്തു. ഏഴാം റൗണ്ട് വരെ രവീന്ദ്രനാഥ് തന്നെയായിരുന്നു മുന്നില്‍. എട്ടാം റൗണ്ട് വോട്ടെണ്ണിക്കഴിഞ്ഞപ്പോഴേക്കും 1,364 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ടിഎന്‍ പ്രതാപന്‍ മുന്നില്‍ എത്തുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ മണലൂര്‍,അരിമ്പൂര്‍ പഞ്ചായത്തുകളിലെ വോട്ടെണ്ണി തുടങ്ങിയതോടെ ടിഎന്‍ പ്രതാപന് തിരിച്ചടി സംഭവിക്കുകയായിരുന്നു. ഒടുവില്‍ 126 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രവീന്ദ്രനാഥ് മുന്നിലെത്തി. ഇതോടെ ടിഎന്‍ പ്രതാപന്‍ കൗണ്ടിങ് സ്റ്റേഷനിലെത്തി അഞ്ച് വിവി പാറ്റ് മെഷീനുകള്‍ വീണ്ടും എണ്ണാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇരുന്നൂറോളം തപാല്‍ വോട്ടുകള്‍ രണ്ടാമതും എണ്ണണമെന്നും പ്രതാപന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ പരിശോധനയിലൊന്നും പ്രതാപന് അനുകൂലമായ ഒന്നും തന്നെ ലഭിച്ചില്ല.

TN Prathapan
'കനല്‍ ഒരു തരി പോലുമില്ല', രാജ്യത്ത് എവിടെയും ഭരണമില്ലാതെ ഇടതുപക്ഷം, 1977 ന് ശേഷം ഇതാദ്യം
Summary

kerala assembly election result 2026; TN Prathapan lost by 126 votes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com