ഹോർട്ടിവൈൻ വിവാദം: അബ്കാരി ഡെപ്യൂട്ടി കമ്മീഷണറെ മാറ്റി; ബേക്കറിക്ക് നൽകിയ ലൈസൻസ് റദ്ദാക്കി

വി സുഭാഷിന് പുതിയ ചുമതല
Bakery Horti Wine Controversy
Bakery Horti Wine Controversy
Updated on: 
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ബേക്കറികൾ വഴി 15 ശതമാനം വീര്യമുള്ള ഹോർട്ടിവൈൻ വിൽപ്പനയ്ക്ക് അനുമതി നൽകിയ നടപടി വിവാദമായതിന് പിന്നാലെ ഉദ്യോഗസ്ഥനെതിരെ അതിവേഗ നടപടിയുമായി സർക്കാർ. വിവാദ ഉത്തരവിന് കാരണക്കാരനായ അബ്കാരി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽ കുമാറിനെ സ്ഥാനത്തുനിന്ന് നീക്കി സർക്കാർ ഉത്തരവിറക്കി. പകരം വി. സുഭാഷിനെ പുതിയ ഡെപ്യൂട്ടി കമ്മീഷണറായി നിയമിച്ചു. സ്ഥാനത്തുനിന്ന് മാറ്റിയ അനിൽ കുമാറിന് പുതിയ നിയമനങ്ങളൊന്നും നൽകിയിട്ടില്ല.

സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട് സുപ്രധാന ചർച്ചകൾ പുരോഗമിക്കുന്ന ഘട്ടത്തിൽ, വകുപ്പ് മന്ത്രിയെ പോലും ഇരുട്ടിൽ നിർത്തി ഇത്തരം നയപരമായ തീരുമാനങ്ങൾ എടുത്തതിലുണ്ടായ ഗുരുതര വീഴ്ച കണക്കിലെടുത്താണ് കർശന നടപടി. ബേക്കറി വഴിയുള്ള വൈൻ വിൽപ്പന സർക്കാരിന്റെ അറിവോടെയല്ല നടന്നതെന്നും, ഉത്തരവിറക്കിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്നും മന്ത്രി എം ലിജു നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ചാലക്കുടിയിലെ എംസിആർ ബേക്കറിക്ക് ഹോർട്ടിവൈൻ വിൽക്കാൻ അനുമതി നൽകിയ തീരുമാനം സർക്കാർ റദ്ദാക്കി. ഉത്തരവിറങ്ങിയതിലുള്ള തങ്ങളുടെ അതൃപ്തി മുഖ്യമന്ത്രി വി.ഡി. സതീശനും എക്സൈസ് മന്ത്രി എം. ലിജുവും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രി നിർദേശവും നൽകി. ഇതിൻറെ അടിസ്ഥാനത്തിലാണ് നടപടി. പുതിയ മദ്യനയം സംബന്ധിച്ച പ്രഖ്യാപനം വരുന്നതുവരെ ഫോർട്ടിവൈനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം നിർത്തിവയ്ക്കാൻ എക്സൈസ് കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്. മാളുകളിലും ബേക്കറികളിലും വൈൻ വില്പന നടക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ട ചുമതല കമ്മീഷണർക്കായിക്കും.

Summary

kerala-bakery-horti-wine-row-excise-deputy-commissioner-ck-anil-kumar-removed-license-cancelled

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com