

തിരുവനന്തപുരം: കേരളത്തിന്റെ സമ്പദ് ഘടന ഒരു സൂര്യോദയ സമ്പദ്ഘടനയായി മാറിക്കൊണ്ടിരിക്കുന്നു എന്ന ആമുഖത്തോടെ തുടങ്ങിയ ബജറ്റില്‍ അധികവിഭവ സമാഹരണത്തിനും വിവിധ മേഖലകളില്‍ സ്വകാര്യനിക്ഷേപത്തിനും പ്രത്യേക ഊന്നല്‍. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് കോടതി ഫീസുകളില്‍ വരെ കാലോചിതമായ പരിഷ്‌കരണം നടപ്പാക്കി അധിക വിഭവ സമാഹരണം ബജറ്റ് ലക്ഷ്യമിടുമ്പോഴും സാധാരണക്കാരുടെ മേല്‍ നികുതി ഭാരം അടിച്ചേല്‍പ്പിക്കുന്നില്ല എന്നത് ശ്രദ്ധേയമായി. ഇതോടൊപ്പം എല്ലാ മേഖലകള്‍ക്കും ആവശ്യമായ തുകയും വകയിരുത്തിയിട്ടുണ്ട് . ടൂറിസം, വിദ്യാഭ്യാസം, പരിചരണം, ആരോഗ്യം എന്നി മേഖലകളില്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുമെന്നത് ബജറ്റിനെ ശ്രദ്ധേയമാക്കി. റബറിന്റെ താങ്ങുവില പത്തുരൂപ വര്‍ധിപ്പിച്ചപ്പോള്‍ എല്ലാവരും പ്രതീക്ഷിച്ച സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വര്‍ധിപ്പിച്ചില്ല. എന്നാല്‍ അടുത്തവര്‍ഷം മുതല്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കൃത്യമായി നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന്് ധനമന്ത്രി അറിയിച്ചു. ജീവനക്കാര്‍ക്കായി പുതിയ പെന്‍ഷന്‍ സ്‌കീം കൊണ്ടുവരുമെന്നതും ഏപ്രില്‍ ശമ്പളത്തോടൊപ്പം ഒരു ഗഡു ഡിഎ നല്‍കുമെന്നതുമാണ് ബജറ്റിലെ ശ്രദ്ധേയമായ മറ്റു പ്രഖ്യാപനങ്ങള്‍.
ബജറ്റ് ഒറ്റനോട്ടത്തില്‍:
1,38,655 കോടി രൂപ വരവും 1,84,327 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്
റവന്യൂ കമ്മി 27,846 കോടി രൂപ
5. കിഫ്ബി ഉള്‍പ്പടെ മൂലധന നിക്ഷേപ മേഖലയില്‍ 34,530 കോടിയുടെ വകയിരുത്തല്‍
കേരളത്തെ മെഡിക്കല്‍ ഹബ്ബാക്കി മാറ്റും
മൂന്ന് വര്‍ഷത്തിനകം മൂന്ന് ലക്ഷം കോടിയുടെ വികസനം
വിഴിഞ്ഞം ഈ വര്‍ഷം മേയില്‍ പ്രവര്‍ത്തനം ആരംഭിക്കും
ടൂറിസം, വ്യവസായം, തുറമുഖം എന്നിവയ്ക്ക് പ്രത്യേക ഊന്നല്‍
തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ
തിരുവനന്തപുരം മെട്രോയ്ക്ക് വൈകാതെ കേന്ദ്ര അനുമതി ലഭിക്കുമെന്ന് പ്രതീക്ഷ
സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമം തുടരും
കേന്ദ്ര അവഗണന തുടര്‍ന്നാല്‍ പ്ലാന്‍ ബിയെ കുറിച്ച് ആലോചിക്കും
ദേശീയപാതാ വികസനത്തിന് പ്രമുഖ പരിഗണന
നാലുവര്‍ഷം കൊണ്ട് നികുതി ഇരട്ടിയായി
ഡിജിറ്റല്‍ സര്‍വകലാശാലയുടെ മൂന്ന് കേന്ദ്രങ്ങള്‍ ആരംഭിക്കും
25 പുതിയ സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍
ടൂറിസം മേഖലയില്‍ 5000 കോടിയുടെ നിക്ഷേപം ആകര്‍ഷിക്കും
ഉന്നത വിദ്യാഭ്യാസമേഖലയില്‍ വിദഗ്ധരുടെ ടാസ്‌ക് ഫോഴ്‌സുകള്‍
വിദേശസര്‍വകലാശാലകള്‍ സ്ഥാപിക്കുന്നത് പരിശോധിക്കും
വിഷരഹിത പച്ചക്കറി വികസനത്തിന് 78.45 കോടി.
നാളീകേര കൃഷി വികസനത്തിന് 65 കോടി.
മൃഗസംരക്ഷണത്തിന് 277.14 കോടിയുടെ വകയിരുത്തല്‍
ക്ഷീരവികസന മേഖലയ്ക്ക് 109.25 കോടി
മത്സ്യബന്ധന മേഖലയ്ക്ക് 227.12 കോടി.
പുനര്‍ഗേഹം പദ്ധതിയുടെ വാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് 40 കോടി.
മത്സ്യത്തൊഴിലാളി അപകട ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയ്ക്ക് 11.18 കോടി
ചന്ദന കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ചന്ദനം സംരക്ഷിക്കുന്നതിനും പ്രത്യേക പദ്ധതി
വനം വന്യജീവി മേഖലയ്ക്കായി 232.59 കോടി.
പത്ര പ്രവര്‍ത്തകരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയ്ക്ക് 25 ലക്ഷം.
നാടുകാണിയില്‍ സഫാരി പാര്‍ക്കിന് 2 കോടി
പെരുവണ്ണാമൂഴി മുതുകാടുള്ള 120 ഹെക്ടറില്‍ ടൈഗര്‍ സഫാരി പാര്‍ക്ക്.
തദ്ദേശസ്വയംഭരണ സ്ഥാപന പദ്ധതി വിഹിതം സംസ്ഥാന പദ്ധതി അടങ്കലിന്റെ 28.09 ശതമാനമായി ഉയര്‍ത്തി. (8532 കോടി വകയിരുത്തല്‍)
ഗ്രാമവികസനത്തിന് 1768.32 കോടി.
തൊഴിലുറപ്പില്‍ 10.50 കോടി തൊഴില്‍ ദിനം ലക്ഷ്യം. ഇതിനായി സംസ്ഥാന വിഹിതം 230.10 കോടി.
2025 നവംബറോടെ അതിദാരിദ്ര്യരില്ലാത്ത സംസ്ഥാനമായി കേരളം മാറും.
കുടുംബശ്രീയ്ക്ക് 265 കോടി
പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 1736.63കോടി
ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 456.71 കോടി.
പൊതുജനാരോഗ്യ മേഖലയ്ക്ക് 2052.23 കോടി
2025 മാര്‍ച്ച് 31-നകം ലൈഫ് പദ്ധതിയില്‍ 5 ലക്ഷം വീടുകളുടെ പൂര്‍ത്തീകരണം ലക്ഷ്യം. അടുത്ത വര്‍ഷത്തേക്ക് 1132 കോടി രൂപ.
ശബരിമല മാസ്റ്റര്‍ പ്ലാനിന് 27.60 കോടി.
സഹകരണ മേഖലയ്ക്ക് 134.42 കോടി.
ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും തീര പരിപാലനത്തിനുമായി 588.85 കോടി.
കെ.എസ്.ആര്‍.ടി.സിയ്ക്ക് 1120.54 കോടി
വൈദ്യുതി പദ്ധതിയ്ക്ക് 400 കോടി.
കൊച്ചി മറൈന്‍ ഡ്രൈവില്‍ 2150 കോടി രൂപയുടെ അന്താരാഷ്ട്ര വാണിജ്യ സമുച്ചയം
കശുവണ്ടി വ്യവസായത്തിന് 53.36 കോടി.
കൈത്തറി-യന്ത്രത്തറി മേഖലയ്ക്ക് 51.89 കോടി.
പൊതുജനങ്ങളുടെ പങ്കാളിത്തത്തോട് കൂടി ആരോഗ്യ സുരക്ഷാ ഫണ്ട് രൂപീകരിക്കും.
സ്മാര്‍ട്ട് സിറ്റി മിഷന്‍ പദ്ധതിയുടെ നടത്തിപ്പിന് 100 കോടി
കയര്‍ വ്യവസായത്തിന് 107.64 കോടി
ഖാദി വ്യവസായത്തിന് 14.80 കോടി
2 ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്ന രീതിയില്‍ അങ്കണവാടി ജീവനക്കാര്‍ക്ക് പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി.
വന്‍കിട പശ്ചാത്തല വികസന പദ്ധതികള്‍ക്കായി 300.73 കോടി
കിന്‍ഫ്രയ്ക്ക് 324.31 കോടി
വിവരസാങ്കേതിക മേഖലയ്ക്ക് 507.14 കോടി
സംസ്ഥാനത്ത് ആകമാനം 2000 വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി
ഗതാഗത മേഖലയ്ക്ക് 1976.04 കോടി.
കൊല്ലം തുറമുഖം പ്രധാന നോണ്‍ മേജര്‍ തുറമുഖമാക്കി വികസിപ്പിക്കും.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ഡിഎ അനുവദിക്കും. ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം ലഭിക്കും.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയ്ക്ക് പകരം അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി.
റബ്ബര്‍ സബ്‌സിഡി 180 രൂപയാക്കി ഉയര്‍ത്തി.
പട്ടിക ജാതി ഉപ പദ്ധതിയ്ക്ക് 2979.40 കോടി
പട്ടിക വര്‍ഗ്ഗ വികസനത്തിന് 859.50 കോടി.
മറ്റ് പിന്നാക്ക വിഭാഗ ക്ഷേമങ്ങള്‍ക്കായി 167 കോടി.
ന്യൂനപക്ഷ ക്ഷേമത്തിന് 73.63 കോടി
കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 239 കോടി
കോടതി നിരക്കുകള്‍ കൂടും, അപ്പീലുകള്‍ക്ക് ഫീസ് കൂട്ടി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
