മുനമ്പം ഭൂമി പ്രശ്നത്തില്‍ ശാശ്വത പരിഹാരം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി സമരസമിതി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പില്‍ നൂറു ശതമാനവും വിശ്വാസമുണ്ട്. ആ ശുഭാപ്തി വിശ്വാസത്തോടെയാണ് പോകുന്നത്. സമരം പിന്‍വലിക്കുന്ന കാര്യം തല്ക്കാലം തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സമരസമിതി നേതാക്കള്‍ പറഞ്ഞു..ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിലും ചേലക്കരയിലും പ്രചാരണ അങ്കത്തിന് കൊടിയിറങ്ങി. കലാശക്കൊട്ടിന്റെ ആവേശത്തില്‍ ഇനി ഒരു ദിവസം നിശബ്ദ പ്രചാരണം. 13ന് വോട്ടര്‍മാര്‍ ബൂത്തിലെത്തും. പാലക്കാട് 20നാണ് വേട്ടെടുപ്പ്. കല്‍പ്പാത്തി രഥോത്സവം പരിഗണിച്ചാണ് വോട്ടെടുപ്പ് തീയതി മാറ്റിയത്. .സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ തിരുവനന്തപുരം ഓവറോള്‍ ചാമ്പ്യന്മാര്. അത്ലറ്റിക്സില് മലപ്പുറം ഒന്നാം സ്ഥാനത്തെത്തി. ഇതാദ്യമായാണ് മലപ്പുറം അത്ലറ്റിക്സില് കിരീടം നേടുന്നത്. 1935 പോയിന്റുമായാണ് തിരുവന്തപുരം ഓവറോള്‍ ചാമ്പ്യന്മാരായത്. .കേരളത്തിന്റെ വിനോദസഞ്ചാര വികസനത്തിന് പ്രതീക്ഷയുടെ പുതിയ ചിറക് നല്കി സീപ്ലെയിന്‍ പരീക്ഷണപ്പറക്കല്‍ വിജയകരം. പരീക്ഷണപ്പറക്കലിന്റെ ഭാഗമായി ബോള്‍ഗാട്ടി പാലസിന് സമീപം കായലില്‍ നിന്ന് പറന്നുയര്‍ന്ന സീപ്ലെയിന്‍ ലക്ഷ്യസ്ഥാനമായ മാട്ടുപ്പെട്ടിയില്‍ ഒരു മണിക്കൂറിനകം ലാന്‍ഡ് ചെയ്തു.സംസ്ഥാന സ്കൂള്‍ കായിക മേളയുടെ സമാപന വേദിയില്‍ പ്രതിഷേധം. ജി രാജ സ്കൂളിന് രണ്ടാം സ്ഥാനം നല്‍കിയതിനെത്തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധിച്ച വിദ്യാര്‍ഥിനികളെ അടക്കം പൊലീസ് മര്‍ദിച്ചെന്നും ആരോപണമുണ്ട്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates