

തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ വിമർശനങ്ങൾ ഉയർത്തിയെന്ന വാർത്തകളോട് പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ മാത്രമാണിതെന്നും മന്ത്രിസഭയിൽ യാതൊരുവിധ ഭിന്നതയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിസഭയിലെ ചർച്ചകൾ തർക്കങ്ങളല്ല. ഇത് വിധേയരുടെ മന്ത്രിസഭയല്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. പല വിഷയങ്ങളിലും വിശദമായ ചർച്ചയുണ്ടായി. ക്യാബിനറ്റിൽ പല കാര്യങ്ങളിലും തർക്കമുണ്ടായി.അത് അഭിമാനത്തോടെ അംഗീകരിക്കുന്നു.എല്ലാവർക്കും അഭിപ്രായം തുറന്നുപറയാം. അനിൽകുമാറിന് അഭിപ്രായ വ്യത്യാസമുണ്ടാകാം. അത് തള്ളിപറയുന്നതല്ല എൻറെ രീതി. വ്യത്യസ്തമായ അഭിപ്രായങ്ങൾ പറയുകയാണെങ്കിൽ അത് കേൾക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പിണറായി വിജയൻറെ മന്ത്രിസഭയല്ല ഇതെന്നും മന്ത്രിസഭയിൽ ഭിന്നതയില്ലെന്നും കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചർച്ചകൾക്ക് ശേഷം ഐക്യകണ്ഠേനയാണ് തീരുമാനങ്ങൾ കൈകൊള്ളുന്നത്.
ഗുരുവായൂർ ദേവസ്വവുമായി ബന്ധപ്പെട്ട വാർത്തകൾ പച്ചക്കള്ളമാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. വാർത്ത വരുന്നത് തെറ്റായ കേന്ദ്രങ്ങള് വഴി. ദേവസ്വത്തിലെ നിയമന ഫയൽ സിഎംഒയിൽ നിന്നല്ല. ഫയൽ വരുന്നത് ദേവസ്വം വകുപ്പിൽ നിന്നാണ്. ദേവസ്വം ഫയലിൽ എല്ലാ ഹിന്ദു മന്ത്രിമാരും ഒപ്പിട്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates