kerala congress leader prince lucas passes away
kerala congress leader prince lucas passes away

വേളാങ്കണ്ണിയില്‍ നിന്നുള്ള മടക്കയാത്രയ്ക്കിടെ ഹൃദയാഘാതം; പ്രിന്‍സ് ലൂക്കോസ് അന്തരിച്ചു

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പ്രിന്‍സ് ലൂക്കോസ് (53) അന്തരിച്ചു
Published on

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പ്രിന്‍സ് ലൂക്കോസ് (53) അന്തരിച്ചു. വേളാങ്കണ്ണിയില്‍ നിന്ന് കോട്ടയത്തേയ്ക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ട്രെയിന്‍ യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയില്‍ പോയി മടങ്ങുന്നതിനിടെ തെങ്കാശിയില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് തെങ്കാശിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

kerala congress leader prince lucas passes away
ഉടൻ ‍ഡല്‍ഹിയില്‍ എത്തണമെന്ന് പ്രധാനമന്ത്രി; സുരേഷ് ​ഗോപിയുടെ തൃശൂരിലെ പരിപാടികൾ റദ്ദാക്കി; ക്ഷമ ചോദിച്ച് കുറിപ്പ്

പ്രിന്‍സ് കോട്ടയത്ത് പാര്‍ട്ടിയുടെ പ്രധാന മുഖമായിരുന്നു. 2021ല്‍ ഏറ്റുമാനുരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് വി എന്‍ വാസവനെതിരെ പരാജയപ്പെട്ടു. യൂത്ത് ഫ്രണ്ട്, KSC സംസ്ഥാന അധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ് സ്ഥാപക നേതാക്കളില്‍ ഒരാളായ ഒ വി ലൂക്കോസിന്റെ മകനാണ്.

kerala congress leader prince lucas passes away
'ഗുരുവിനെ മതസന്യാസിയാക്കി മാറ്റാന്‍ ശ്രമങ്ങള്‍ നടക്കുന്നു, മഹാബലിക്ക് പകരം വാമനനെ ഓര്‍ക്കണമെന്ന് ചിലര്‍ പറയുന്നു; ചരിത്ര വിരുദ്ധത തിരിച്ചറിയണം'
Summary

kerala congress leader prince lucas passes away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com