'ഞാന്‍ മരിക്കുകയാണെങ്കില്‍ പോലും അത് ഇടുക്കിയിലായിരിക്കും'; റോഷി അഗസ്റ്റിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് ജോസ് കെ മാണി

ഇടുക്കിയിലെ ജനങ്ങളെ വിട്ടിട്ട് എനിക്ക് എങ്ങോട്ടും പോകാന്‍ കഴിയില്ലെന്ന് പറഞ്ഞു. ചെയര്‍മാന്‍ എന്ന നിലയില്‍ എനിക്ക് പരിമിതിയുണ്ട്. എന്നാല്‍ സ്ഥാനാര്‍ഥിയെ എനിക്ക് നിശ്ചയിക്കാന്‍ കഴിയും.
jose k mani
ജോസ് കെ മാണി
Updated on
1 min read

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ ആദ്യസ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് കേരളാ കോണ്‍ഗ്രസ് എം. ഇടുക്കിയില്‍ സിറ്റിങ് എംഎല്‍എ റോഷി അഗസ്റ്റിന്‍ തന്നെ സ്ഥാനാര്‍ഥിയാകുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി പറഞ്ഞു. 'വികസന മുന്നേറ്റ ജാഥ' സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജോസ് കെ.മാണി.

jose k mani
എല്‍പിജി ഇനി മുന്‍ഗണന അനുസരിച്ച്; ഉപയോഗം നിരീക്ഷിക്കാന്‍ മോണിറ്ററിങ് കമ്മിറ്റി; പാചകവാതക ക്ഷാമം നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍

'സിറ്റിങ് എംഎല്‍എമാരില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോയെന്ന് ഞങ്ങള്‍ കൂടിയിരുന്ന് ആലോചിച്ചു. അതില്‍ എന്റ കാര്യവും മറ്റ് സിറ്റിങ് എംഎല്‍എമാരുടെ കാര്യവും വന്നു. റോഷിയോട് ഇടുക്കിയില്‍ തന്നെ തുടരണമെന്ന് പറഞ്ഞപ്പോള്‍ താന്‍ മരിക്കുകയാണെങ്കില്‍ പോലും അത് ഇടുക്കിയില്‍ ആയിരിക്കും. ഇടുക്കിയിലെ ജനങ്ങളെ വിട്ടിട്ട് എനിക്ക് എങ്ങോട്ടും പോകാന്‍ കഴിയില്ലെന്ന് പറഞ്ഞു. ചെയര്‍മാന്‍ എന്ന നിലയില്‍ എനിക്ക് പരിമിതിയുണ്ട്. എന്നാല്‍ സ്ഥാനാര്‍ഥിയെ എനിക്ക് നിശ്ചയിക്കാന്‍ കഴിയും. ഇടുക്കിയില്‍ കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയായി റോഷി അഗസ്റ്റിന്‍ മത്സരിക്കും'- ജോസ് കെ മാണി പറഞ്ഞു.

jose k mani
തൃശൂരില്‍ കിടപ്പുരോഗിയായ വയോധികയെ തെരുവുനായ കടിച്ചുകൊന്നു

2001 മുതല്‍ ഇടുക്കിയെ റോഷിയാണ് പ്രതിനിധീകരിക്കുന്നത്. 2021-ല്‍ ഫ്രാന്‍സിസ് ജോര്‍ജിനെ 5573 വോട്ടുകള്‍ക്കാണ് റോഷി പരാജയപ്പെടുത്തിയത്. സിറ്റിങ് എംഎല്‍എമാര്‍ തുടരുമെന്ന് കേരള കോണ്‍ഗ്രസ് എം നേരത്തെ സൂചന നല്‍കിയിരുന്നു. എം.എല്‍.എ.മാര്‍ അനൗദ്യോഗികമായി പ്രചാരണം തുടങ്ങിയിട്ടുമുണ്ടായിരുന്നു. ജോസ് കെ.മാണി പാലായില്‍ ഭവനസന്ദര്‍ശനം അടക്കമുള്ളവ നടത്തിവരുന്നുണ്ട്.

Summary

Kerala Congress (M) announces the first LDF candidate for the Assembly Elections

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com