കണ്ണൂര്‍: കേരളത്തിലെ പുതിയ ഡിജിപി റവാഡ എ ചന്ദ്രശേഖറിന് കൂത്തുപറമ്പ് വെടിവെപ്പില്‍ പങ്കില്ലെന്ന് സിപിഎം നേതാവ് എം വി ജയരാജന്‍. വെടിവെയ്പിന് മുന്‍പ് റവാഡ ചന്ദ്രശേഖര്‍ മന്ത്രിയുമായി സംസാരിച്ചിരുന്നില്ല. ഗൂഢാലോചനയിലോ മറ്റോ പങ്കെടുത്തിരുന്നില്ലെന്നും സിപിഎം സെക്രട്ടേറിയറ്റ് അംഗം കൂടിയായ എം വി ജയരാജന്‍ കണ്ണൂരില്‍ പ്രതികരിച്ചു.
കൂത്തുപറമ്പ് വെടിവെയ്പ്പ് സംഭവത്തില്‍ മുഖ്യ ഉത്തരവാദികള്‍ അന്നത്തെ ഡിവൈഎസ്പി ഹകീം ബത്തേരിയും ഡെപ്യൂട്ടി കലക്ടര്‍ ടി ടി ആന്റണിയുമാണ്. ഈക്കാര്യങ്ങളെല്ലാം വെടിവെയ്പ്പിനെ കുറിച്ച് അന്വേഷിച്ച കമ്മീഷന്‍ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ഡിജിപിയും സംഭവ സമയത്ത് എ എസ് പി യുമായ റവാഡ ചന്ദ്രശേഖറിന് വെടിവയ്പ്പില്‍ യാതൊരു പങ്കുമില്ലെന്നും എം വി ജയരാജന്‍ പറഞ്ഞു.
കൂത്തുപറമ്പ് വെടിവെയ്പ്പ് സമയത്ത് എസ്പിയായിരുന്ന പദ്മ കുമാര്‍ ഡിജിപിയായാണ് വിരമിച്ചത്. ഇപ്പോഴത്തെ വിവാദങ്ങളില്‍ അടിസ്ഥാനമില്ല. യുപിഎസ്‌സിയുടെ അഞ്ചംഗ വിദഗ്ധ സമിതിയാണ് ഡിജിപി നിയമനത്തിനുള്ള മൂന്ന് പേരുടെ ലിസ്റ്റ് സംസ്ഥാന സര്‍ക്കാരിന് നല്‍കിയത്. അതില്‍ നിന്ന് ഒരാളെ ഡിജിപിയാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. മറ്റ് വിവാദങ്ങളുടെ ആവശ്യമില്ലെന്നും എം വി ജയരാജന്‍ ചൂണ്ടിക്കാട്ടി.
Kerala’s State Police Chief Ravada A Chandrasekhar and Koothuparamba police firing mv jayarajan reaction
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates