വീട്ടുജോലിക്കാർക്കും ഹോംനഴ്‌സുമാർക്കും തോഴിൽസുരക്ഷയും പെൻഷനും; കരടുനിയമം തയ്യാറായി 

രാജ്യത്ത് ആദ്യമായാണ് വീട്ടുജോലിക്കാരെ 'തൊഴിലാളി' എന്ന നിർവചനത്തിൽ ഉൾപ്പെടുത്തി നിയമ പരിരക്ഷ നൽകുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: ഗാർഹികജീവനക്കാർക്ക് തൊഴിൽസുരക്ഷ ഉറപ്പാക്കാൻ കരടുനിയമം തയ്യാറായി. വീട്ടുജോലിക്കാർ, ഹോം നഴ്‌സുമാർ എന്നിവർക്ക് മിനിമം വേതനവും ആനുകൂല്യങ്ങളും പെൻഷനും ഉറപ്പാക്കുന്നതാണ് നിയമം. രാജ്യത്ത് ആദ്യമായാണ് വീട്ടുജോലിക്കാരെ 'തൊഴിലാളി' എന്ന നിർവചനത്തിൽ ഉൾപ്പെടുത്തി നിയമ പരിരക്ഷ നൽകുന്നത്.

വീട്ടുജോലികളിൽ ഏർപ്പെടുന്നവർ ഭൂരിഭാഗവും സ്ത്രീകളായതിനാൽ അവരെ ഏജൻസികളും തൊഴിലുടമകളും ചൂഷണംചെയ്യുന്നത് തടയാൻ ലക്ഷ്യമിട്ടാണ് ഡൊമസ്റ്റിക് വർക്കേഴ്‌സ് (റെഗുലേഷൻ ആൻഡ് വെൽഫെയർ) ആക്ട് എന്ന പേരിലുള്ള കരടുബിൽ. അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.

കരടുനിയമത്തിലെ നിർദേശങ്ങൾ
 

  • വീട്ടുജോലിക്കാർക്ക് മികച്ച തൊഴിൽ അന്തരീക്ഷം, ജീവിതാവസ്ഥ, തൊഴിൽസുരക്ഷ, ആരോഗ്യം തുടങ്ങിയവ ഉറപ്പാക്കണം.
  •  തൊഴിൽസമയവും അവധിയും തൊഴിൽക്കരാറിൽ വ്യവസ്ഥ ചെയ്യണം.
  •  
  •  ഏജൻസികൾ സർക്കാർ രൂപവത്കരിക്കുന്ന ബോർഡിൽ രജിസ്റ്റർ ചെയ്യണം. ഇല്ലെങ്കിൽ ഒരുവർഷം തടവോ 10,000 രൂപ പിഴയോ രണ്ടും ചേർന്നതോ ആയ ശിക്ഷ ലഭിക്കും.
  •  ജോലിക്കു നിയമിക്കുന്നവരുടെ പശ്ചാത്തലവും മെഡിക്കൽ രേഖകളും ഏജൻസി പരിശോധിച്ച് ഉറപ്പാക്കണം. വേതനത്തിന്റെ 10 ശതമാനമേ രജിസ്‌ട്രേഷൻ ഫീസായി ഈടാക്കാവൂ.
  •  വേതനം, അവധി, ആനുകൂല്യം, വിശ്രമസൗകര്യം തുടങ്ങിയവ ജോലിക്കാർക്ക് ഉറപ്പാക്കണം.
  •  15 വയസ്സിൽ താഴെയുള്ളവരെ നിയമിക്കാൻ പാടില്ല. 15 വയസ്സ് പൂർത്തിയായവരെയും 18 വയസ്സിനു താഴെയുള്ളവരെയും നിയമിക്കുമ്പോൾ രക്ഷിതാക്കളുടെ സമ്മതപത്രം വാങ്ങണം.
  •  ജോലിയെടുക്കുന്നവരുടെ വിദ്യാഭ്യാസമോ സുരക്ഷിതത്വമോ തടസ്സപ്പെടാൻ പാടില്ല. നേരിട്ടു നിയമിക്കുകയാണെങ്കിൽ ലെറ്റർ ഓഫ് എൻഗേജ്‌മെന്റ് നൽകണം. അനുവാദമില്ലാതെ മറ്റു ജോലികൾ ചെയ്യിക്കരുത്.
  •  
  •  വീട്ടുജോലിക്കാർക്ക് രജിസ്‌ട്രേഷൻ നമ്പർ, തിരിച്ചറിയൽ കാർഡ് എന്നിവയുണ്ടാവും. പിരിച്ചുവിടാൻ ഏഴുദിവസംമുമ്പ് നോട്ടീസ് നൽകണം.
  •  പരാതികൾ പരിശോധിക്കാൻ അസി.ലേബർ ഓഫീസറിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയമിക്കണം. തൊഴിൽപ്രശ്നങ്ങൾ പരിഹരിക്കാൻ തർക്കപരിഹാര കൗൺസിൽ രൂപവത്കരിക്കണം.

ക്ഷേമബോർഡ്, പെൻഷൻ

  •  വീട്ടുജോലിക്കാരുടെ ക്ഷേമവും ആനുകൂല്യങ്ങളും ഉറപ്പാക്കാൻ പ്രത്യേക ബോർഡുണ്ടാവും.
  •  65 വയസ്സ് പൂർത്തിയായവർക്ക് പെൻഷൻ. ജീവനക്കാർക്ക് അഞ്ചുവർഷത്തിൽ കുറയാത്ത തുക ബോർഡിൽ അടച്ചാൽ ആനുകൂല്യങ്ങൾ ലഭിക്കും.
  •  
  •  രോഗം, അപകടം എന്നീ ഘട്ടങ്ങളിൽ സഹായധനം ഉറപ്പാക്കും.
  •  പെൺകുട്ടികളുടെ വിവാഹത്തിന് സഹായധനം, ഭവന-വിദ്യാഭ്യാസ വായ്പകൾ തുടങ്ങിയവ ലഭ്യമാക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com