'കേന്ദ്ര മന്ത്രിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയിട്ടില്ല, പങ്കെടുത്തത് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ കോൺഫറൻസിൽ മാത്രം'

കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ള 1500 കോടി രൂപയുടെ കുടിശ്ശിക വിഷയം ഉന്നയിച്ചു; പി.എം പോഷൺ പദ്ധതിയുമായി സഹകരിക്കും
n shamsudheen
എന്‍ ഷംസുദ്ദീന്‍File
Edited By:
Updated on
1 min read

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനുമായി താൻ പ്രത്യേകമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും, എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാർക്കായി മുൻകൂട്ടി നിശ്ചയിച്ച കോൺഫറൻസിൽ മാത്രമാണ് പങ്കെടുത്തതെന്നും കേരള പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ വിദ്യാർഥികളുടെ പ്രക്ഷോഭം തുടരുന്നതിനിടെ മന്ത്രി ധർമേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തിയെന്ന രീതിയിൽ ഉയർന്ന വിമർശനങ്ങൾ കണക്കിലെടുത്താണ് മന്ത്രിയുടെ വിശദീകരണം.

n shamsudheen
സൗദി രാജകുമാരന്‍ ലണ്ടനിലെ ആഡംബര ഹോട്ടലില്‍ മരിച്ച നിലയില്‍; അമിത ലഹരി ഉപയോഗം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

സംസ്ഥാനത്തിന് അവകാശപ്പെട്ട തുക ലഭ്യമാക്കാനും വിദ്യാഭ്യാസ പദ്ധതികളുടെ നിർവ്വഹണത്തിനുമാണ് യോഗത്തിൽ പങ്കെടുത്തതെന്ന് മന്ത്രി പറഞ്ഞു.സമഗ്ര ശിക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽ നിന്ന് കേരളത്തിന് ലഭിക്കാനുള്ള 1500 കോടി രൂപയുടെ കുടിശ്ശിക അടിയന്തരമായി തീർപ്പാക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു.പി.എം ശ്രീ പദ്ധതിയും സമഗ്ര ശിക്ഷാ ഫണ്ടും വെവ്വേറെ കാര്യങ്ങളാണെന്നും, ഇവ തമ്മിൽ കൂട്ടിക്കുഴയ്ക്കരുതെന്നും കേന്ദ്രത്തെ അറിയിച്ചു.സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് പുറമെ പ്രഭാതഭക്ഷണവും, എട്ടാം ക്ലാസിന് പകരം 12-ാം ക്ലാസ് വരെ ഭക്ഷണവും ഉറപ്പാക്കുന്ന പുതിയ പി.എം പോഷൺ പദ്ധതിയുമായി സഹകരിക്കാനുള്ള കേരളത്തിന്റെ സന്നദ്ധത യോഗത്തിൽ വ്യക്തമാക്കിയതായും മന്ത്രി പറഞ്ഞു.

n shamsudheen
'സർക്കാരിനെ നാറ്റിക്കാനാണോ ഉദ്ദേശ്യം ?, സാധാരണക്കാരന്റെ കാര്യം നോക്കാന്‍ കോടതിയുണ്ട്, അത് ഓര്‍മ്മയിരിക്കട്ടെ !'; നിതിന്‍രാജിന്റെ മരണത്തില്‍ ഡിവൈഎസ്പിയെ 'കുടഞ്ഞ്' ഹൈക്കോടതി

സംസ്ഥാനത്തിന്റെ നിലപാടുകളും നിർദ്ദേശങ്ങളും അറിയിക്കാനാണ് യോഗത്തിൽ പങ്കെടുത്തതെന്ന് മന്ത്രി വ്യക്തമാക്കി. കേന്ദ്ര മന്ത്രിയുമായി സ്വകാര്യ കൂടിക്കാഴ്ചയല്ല നടത്തിയത്. എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാർ പങ്കെടുത്ത കോൺഫറൻസിലാണ് ഞാൻ പങ്കെടുത്തത്. സംസ്ഥാനത്തിന് ലഭിക്കേണ്ട കോടികളുടെ ഫണ്ട് ലഭ്യമാക്കാനും, വരുംകാല പദ്ധതികളുടെ ആനുകൂല്യം വിദ്യാർഥികൾക്ക് ലഭിക്കാനും വേണ്ടിയാണ് യോഗത്തിൽ സംസാരിച്ചത് - മന്ത്രി വ്യക്തമാക്കി.

n shamsudheen
CJP Jantar Mantar Protest Live: ഭരണഘടനാ ക്ലബ്ബിൽ സിജെപി - കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച തുടങ്ങി
n shamsudheen
ഇരച്ചെത്തി വിദ്യാർഥികൾ; കേന്ദ്രത്തിന്റെ അവ​ഗണിക്കൽ തന്ത്രം പാളി; പൊലീസിന്റെ കണക്കുകൂട്ടലും തെറ്റി
n shamsudheen
'ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല'; സിജെപിയും കേന്ദ്രവുമായി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബില്‍ ഇന്ന് ചര്‍ച്ച
Summary

Kerala General Education Minister N. Samsudheen clarified on Friday that he did not hold a personal or one-on-one meeting with Union Education Minister Dharmendra Pradhan, but merely attended a pre-scheduled national conference organized for education ministers of all states.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com