ട്വന്റി ട്വന്റിയും വി ഫോര്‍ കേരളയും സഖ്യത്തിനില്ല; സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ ഒഴിവാക്കിയെന്ന് നിപുണ്‍ ചെറിയാന്‍

നിഷ്പക്ഷ വോട്ടുകളുടെ ഭിന്നിപ്പ് ഒഴിവാക്കുന്നതിനുള്ള കൂട്ടുകെട്ടിനായി താല്‍പ്പര്യം അറിയിച്ചെങ്കിലും ട്വന്റി ട്വന്റി അംഗീകരിച്ചില്ലെന്ന് വി ഫോര്‍ കേരള
നിപുണ്‍ ചെറിയാന്‍/ഫെയ്‌സ്ബുക്ക്‌
നിപുണ്‍ ചെറിയാന്‍/ഫെയ്‌സ്ബുക്ക്‌
Updated on
1 min read

കൊച്ചി: ട്വന്റി ട്വന്റിയുമായി സഖ്യത്തിനില്ലെന്ന് വി ഫോര്‍ കേരള. നിഷ്പക്ഷ വോട്ടുകളുടെ ഭിന്നിപ്പ് ഒഴിവാക്കുന്നതിനുള്ള കൂട്ടുകെട്ടിനായി താല്‍പ്പര്യം അറിയിച്ചെങ്കിലും ട്വന്റി ട്വന്റി അംഗീകരിച്ചില്ലെന്ന് വി ഫോര്‍ കേരള നേതാവ് നിപുണ്‍ ചെറിയാന്‍ പറഞ്ഞു. വിഫോര്‍ കേരളയ്ക്ക് സാമ്പത്തിക ശേഷി ഇല്ലാത്തത് കൊണ്ടാണ് ട്വന്റി ട്വന്റി സഖ്യത്തിന് തയ്യാറാകാതിരുന്നതെന്ന് നിപുണ്‍ ചെറിയാന്‍ ആരോപിച്ചു.

എറണാകുളം ജില്ലയില്‍ എട്ട് സീറ്റിലാണ് ട്വന്റി ട്വന്റി മത്സരിക്കുന്നത്. മൂന്നു സീറ്റുകളില്‍ വി ഫോര്‍ കേരളയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.  
തദ്ദേശ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച ട്വന്റി ട്വന്റിയും വി ഫോര്‍ കേരളയും ആദ്യമായാണ് നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com