

തിരുവനന്തപുരം: പുതിയ മദ്യനയത്തിൽ അന്തിമ തീരുമാനമാകുന്നതിന് മുമ്പ് ബാറുകൾക്ക് ലൈസൻസ് അനുവദിച്ചതിനെ തുടർന്ന് സസ്പെൻഷനിലായ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാരുടെ ഹർജിയിൽ ഇടക്കാല സ്റ്റേ അനുവദിക്കാൻ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ വിസമ്മതിച്ചു. സസ്പെൻഷൻ നടപടി ചോദ്യം ചെയ്ത് ഡെപ്യൂട്ടി കമ്മീഷണർമാരായ പി.കെ. സതീഷ്, പി.എൽ. ഷിബു എന്നിവരാണ് എറണാകുളം, തിരുവനന്തപുരം ട്രിബ്യൂണലുകളെ സമീപിച്ചത്. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ഇവർ ആവശ്യപ്പെട്ടെങ്കിലും ട്രിബ്യൂണൽ ഇത് അംഗീകരിച്ചില്ല.
തങ്ങളുടെ ഭാഗം വിശദമായി കേൾക്കാതെ സസ്‌പെൻഷൻ ഉത്തരവ് സ്റ്റേ ചെയ്യരുതെന്ന് സർക്കാർ വാദിച്ചു. സർക്കാരിന്റെ ഈ നിലപാട് അംഗീകരിച്ചാണ് ട്രിബ്യൂണൽ അടിയന്തര സ്റ്റേ അനുവദിക്കാതിരുന്നത്. തുടർന്ന് ഹർജികളിൽ വിശദമായ വാദം കേൾക്കുന്നത് ഈ മാസം 12-ാം തീയതിയിലേക്ക് മാറ്റി.
സർക്കാരിന്റെ നയപരമായ തീരുമാനങ്ങൾക്കും കർശന നിർദ്ദേശങ്ങൾക്കും വിരുദ്ധമായി ബാറുകൾക്ക് ലൈസൻസ് നൽകിയതിനാണ് ഉദ്യോഗസ്ഥരെ വകുപ്പുതലത്തിൽ സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ എക്സൈസ് മന്ത്രി എം. ലിജു കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും വിശദമായ റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. ബാർ ലൈസൻസ് നൽകാനുള്ള അധികാരം ഡെപ്യൂട്ടി കമ്മീഷണർമാരിൽ നിന്ന് എടുത്തുമാറ്റുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates