എയ്‌ഡഡ് സ്‌കൂളുകളിലെ അധ്യാപക, അനധ്യാപക നിയമനം; പ്രായപരിധി ഉയർത്തി

പി.എസ്.സി മുഖേനയുള്ള അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധിയിൽ വരുത്തിയ ഇളവ്, എയ്ഡഡ് സ്കൂൾ നിയമനങ്ങൾക്കും ബാധകമാക്കിയാണ് സർക്കാർ ഉത്തരവ്.
Aided School Recruitment
Kerala Extends PSC Age Relaxation Benefit to Aided School Recruitment.AI Gemini
Edited By:
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനത്തിനുള്ള പ്രായപരിധിയിൽ വർധനവ് വരുത്തി. ഉയർന്ന പ്രായപരിധിയിൽ നാല് വർഷത്തെ വർധനവ് ആണ് വരുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പി.എസ്.സി മുഖേനയുള്ള അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധിയിൽ വരുത്തിയ ഇളവ്, എയ്ഡഡ് സ്കൂൾ നിയമനങ്ങൾക്കും ബാധകമാക്കിയാണ് സർക്കാർ ഉത്തരവ്.

Aided School Recruitment
എഫ്‌‌സിആർഎ ചട്ട ഭേദഗതി ന്യൂനപക്ഷ വേട്ട ലക്ഷ്യമിട്ടുള്ളത്; അടിയന്തരമായി പിൻവലിക്കണമെന്ന് മുഖ്യമന്ത്രി

നേരത്തെ, പിഎസ്‌സി നിയമനങ്ങൾക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 36-ൽ നിന്നും 40 വയസ്സായി ഉയർത്തിയിരുന്നു. ഇതേ രീതി ഇനി എയ്‌ഡഡ് സ്കൂളുകളിലെ അധ്യാപക, അനധ്യാപക നിയമനങ്ങൾക്കും ബാധകമാകും. കേരള വിദ്യാഭ്യാസ നിയമം(കെഇആര്‍) പ്രകാരം സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും നിയമനത്തിൽ ബാധകമായ പ്രായപരിധി ഇളവുകള്‍ എയ്ഡഡ് സ്‌കൂൾ ജീവനക്കാര്‍ക്കും ബാധകമാണ്.  

Aided School Recruitment
ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി കേരള കേന്ദ്ര സർവകലാശാല വിസി; രജിസ്ട്രാറും പങ്കെടുത്തു

ഇതുപ്രകാരം പിഎസ്‌സി നിയമനങ്ങളുടെ പ്രായപരിധി വര്‍ധിപ്പിച്ച്‌ ഫെബ്രുവരി 27ന് പുറത്തിറങ്ങിയ ഉത്തരവിലെ ആനുകൂല്യം എയ്ഡഡ് മേഖലയ്ക്കും നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ശുപാര്‍ശ ചെയ്തിരുന്നു. ഈ ശുപാർശ വിശദമായി പരിശോധിച്ച ശേഷമാണ് സർക്കാർ തീരുമാനമെടുത്തത്.

Summary

Kerala Extends PSC Age Relaxation Benefit to Aided School Recruitment.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com