ബാക്കി നല്‍കാന്‍ പണം ഉണ്ടായിരുന്നില്ല, അയാള്‍ ചോക്ലേറ്റ് നല്‍കി; വിദേശ വനിതയുടെ വിഡിയോ വൈറല്‍

ദൈവത്തിന്റെ സ്വന്തം നാട്ടിലെ ആതിഥ്യ മര്യാദ മറക്കാന്‍ കഴിയാത്തതാണെന്നും യുവതി പറയുന്നു.
kerala foreigner hospitality vlogger viral video
kerala foreigner hospitality vlogger viral videoInstagram
Updated on
1 min read

സമീപകാലത്തായി കേരളത്തിലെത്തുന്ന വിദേശികള്‍ തങ്ങളുടെ അനുഭവങ്ങള്‍ സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെക്കാറുണ്ട്. വിദേശി വനിത പങ്കുവെച്ച വിഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കേരളത്തിലെ ജനങ്ങളുടെ കരുണയുള്ള ഹൃദയത്തെക്കുറിച്ചാണ് യുവതി പറയുന്നത്. കേരളം എന്റെ ഹൃദയം നിറച്ചുവെന്നാണ് വ്‌ലോഗറായ മരിയ ഗ്രീന്‍ പറയുന്നത്. ദൈവത്തിന്റെ സ്വന്തം നാട്ടിലെ ആതിഥ്യ മര്യാദ മറക്കാന്‍ കഴിയാത്തതാണെന്നും യുവതി പറയുന്നു.

kerala foreigner hospitality vlogger viral video
എന്റമ്മോ!, മൂന്നാറില്‍ 10, നാലിടത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക; ഓറഞ്ച് അലര്‍ട്ട്, ജാഗ്രത
kerala foreigner hospitality vlogger viral video
പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ നാടന്‍പാട്ട് സംഘത്തിന്റെ വാന്‍ മരത്തിലിടിച്ചു; യുവഗായികയ്ക്ക് ദാരുണാന്ത്യം

ഇവിടെയെല്ലാവരും വളരെ ദയയുള്ളവരാണ്. ഞങ്ങള്‍ക്ക് കിട്ടിയ സാധനങ്ങള്‍ നോക്കൂ. ഒരു കൊക്കക്കോള, രണ്ട് പ്രോട്ടീന്‍ ഡ്രിങ്ക്‌സ്, പലഹാരങ്ങള്‍, ഓറിയോ, ലെയിസ്. എന്നാല്‍ ഇതിനെല്ലാം കൂടി ഒരു യൂറോയില്‍ താഴെയാണ് വില. ഇത് അവിശ്വസനീയമാണ്, മരിയ പറയുന്നു. ഇതിനെല്ലാം പുറമേ കടയുടമ ചോക്ലേറ്റ് നല്‍കിയെന്നും ഗ്രീന്‍ കൂട്ടിച്ചേര്‍ത്തു. 'ഇതിനെല്ലാം കൂടെ 95 രൂപ ആയി. ഞാന്‍ 100 നല്‍കി. അദ്ദേഹത്തിന്റെ കൈവശം ബാക്കി നല്‍കാന്‍ പണം ഉണ്ടായിരുന്നില്ല. പകരം അദ്ദേഹം ഒരു ചോക്ലേറ്റ് നല്‍കുകായിരുന്നു, യുവതി വിഡിയോയില്‍ പറയുന്നു.

ഇന്ത്യ വളരെ അവിസ്മരണീയമായ അനുഭവമാണ് സമ്മാനിച്ചത്. ഇന്ത്യ ശരിക്കും ഞങ്ങളെ അദ്ഭുതപ്പെടുത്തി. ഞങ്ങള്‍ക്ക് നിരവധി ഓര്‍മകള്‍ സമ്മാനിച്ചു. എന്താണ് ദയ എന്ന് കാണിച്ചു തന്നു. ഈ യാത്ര മറക്കാനാവാത്തതാണ്. മനസ്സില്ലാ മനസ്സോടെയാണ് ഇന്ത്യയില്‍ നിന്ന് തിരിച്ചു പോകുന്നതെന്നുമാണ് യുവതിയുടെ വാക്കുകള്‍.

വിഡിയോ വളരെ വേഗം വൈറലായി. നിരവധി കമന്റുകളാണ് ഇതിന് താഴെ നിറയുന്നത്. 'കേരളത്തിലേക്കു സ്വാഗതം, ബാക്കി നല്‍കാന്‍ പണം കൈവശമില്ലെങ്കില്‍ പകരം ചോക്ലേറ്റ് നല്‍കുന്നത് ഇന്ത്യയിലെ കച്ചവടക്കാരുടെ സ്ഥിരം പരിപാടിയാണ്.' എന്നാണ് വിഡിയോയ്ക്കു താഴെ ചിലര്‍ കമന്റ് ചെയ്തത്. എന്നാല്‍ കൊച്ചിയില്‍ എത്തിയാല്‍ മിതമായ നിരക്കില്‍ ഭക്ഷണം കഴിക്കാമെന്ന് കമന്റ് ചെയ്തവരും ഉണ്ട്. നമ്മള്‍ഇങ്ങനെയൊക്കെയാണ് ഭായ് എന്നും ചിലര്‍ കുറിച്ചു.

Summary

kerala foreigner hospitality vlogger viral video

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com