'സവാരി..ഗിരി..ഗിരി'..; ഇനി യാത്ര തുടങ്ങാം; പണം പേഴ്‌സില്‍ തന്നെ; സ്ത്രീയാത്രകള്‍ക്ക് ഇന്ന് തുടക്കം

രാവിലെ 8.30ന് തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ പ്രിയദര്‍ശിനിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും.
ksrtc bus
ksrtc busai image
Edited By:
Updated on
1 min read

തിരുവനന്തപുരം: ഇന്ദിരാഗാരന്റിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസില്‍ ഇന്നുമുതല്‍ സൗജന്യയാത്ര. രാവിലെ 8.30ന് തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ പ്രിയദര്‍ശിനിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും.

ksrtc bus
'ആര്‍എസ്എസിനോട് വെറുതെ മുട്ടാന്‍ നില്‍ക്കേണ്ട; സതീശന് സ്റ്റാലിന്റേയും പിണറായിയുടെയും ഗതി വരും'

രാവിലെ ഒന്‍പത് മണിക്ക് സംസ്ഥാനത്തെ ഓരോ ഡിപ്പോയിലും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രാദേശികതല ഉദ്ഘാടനങ്ങളും നടക്കും. പ്രത്യേക രേഖകളെ രജിസ്‌ട്രേഷനോ ആവശ്യമില്ലാതെ കണ്ടക്ടര്‍ നല്‍കുന്ന പൂജ്യം മൂല്യമുള്ള പ്രിയദര്‍ശിനി ടിക്കറ്റുമായി സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും യാത്ര ചെയ്യാം. 3125 ഓര്‍ഡിനറി ബസുകളിലാണ് സൗജ്യന്യ യാത്രക്ക് അനുമതിയുള്ളത്.

പദ്ധതിയുടെ സാമ്പത്തികച്ചെലവ് പൂര്‍ണമായി വഹിക്കുന്നത് സര്‍ക്കാരാണ്. കെഎസ്ആര്‍ടിസിയുടെ ധനപരമായ കരാര്‍ ബാധ്യതകളും ദൈനംദിന ഓപ്പറേഷനല്‍ ചെലവുകളും ഉറപ്പാക്കും വിധം സുഗമമായ കാഷ് ട്രാന്‍സ്ഫര്‍ - ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് സംവിധാനം നടക്കുമെന്ന് മന്ത്രി പറഞ്ഞു. സൗജന്യയാത്ര ലഭ്യമായ ബസുകള്‍ തിരിച്ചറിയാന്‍ എല്ലാത്തരം ഓര്‍ഡിനറി സര്‍വീസ് ബസുകളിലും രണ്ട് ഡോറുകളുടെയും വലതുവശത്തും മുന്നില്‍ ഇടതുവശത്തും പ്രിയദര്‍ശിനി പദ്ധതി എന്നുരേഖപ്പെടുത്തും. യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് പൂജ്യം നിരക്കിലുള്ള ടിക്കറ്റ് നല്‍കും. കയറിയ സ്ഥലവും ഇറങ്ങേണ്ട സ്ഥലവും ടിക്കറ്റില്‍ രേഖപ്പെടുത്തണം.

Kerala: Free travel for women to begin on june 15

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

KSRTC ordinary bus service from Kodungallur to Munnar offers free travel for women
KSRTC Refutes Reports of Converting Ordinary Buses to City Fast Services
today top five news
KSRTC
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com