ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുക്കില്ല; തീരുമാനം മരവിപ്പിച്ചു

കഴിഞ്ഞ ദിവസമാണ് വകുപ്പുതല അന്വേഷണത്തിനുശേഷം ഡിവൈഎസ്പി എ ഉമേഷിനെ സര്‍വീസില്‍ തിരിച്ചെടുത്തുകൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കിയത്.
dysp umesh
Kerala Government Freezes Reinstatement of Suspended Vadakara DySP Umesh After Congress Protest.file
Edited By:
Updated on: 
1 min read

തിരുവനന്തപുരം: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ സസ്‌പെൻഷനിൽ ആയിരുന്ന വടകര ഡിവൈഎസ്പി ഉമേഷിന് വീണ്ടും തിരിച്ചടി. സർവീസിൽ തിരിച്ചെടുക്കാനുള്ള തീരുമാനം സർക്കാർ മരവിപ്പിച്ചു. കോഴിക്കോട്ടെ കോൺഗ്രസിനുള്ളിൽ പ്രതിഷേധം ശക്തമായതോടെയാണ് ആഭ്യന്തര മന്ത്രിയുടെ നടപടി.

dysp umesh
തിക്കും തിരക്കും 'ഭീഷണി'; മുഖ്യമന്ത്രിയുടെ 'സുരക്ഷ' കൂട്ടും

കഴിഞ്ഞ ദിവസമാണ് വകുപ്പുതല അന്വേഷണത്തിനുശേഷം ഡിവൈഎസ്പി എ ഉമേഷിനെ സര്‍വീസില്‍ തിരിച്ചെടുത്തുകൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കിയത്. എന്നാല്‍ തിരിച്ചെടുത്ത ഉത്തരവില്‍ വകുപ്പുതല നടപടിയെക്കുറിച്ച് പറഞ്ഞിരുന്നില്ല. ഉമേഷിന്റെ സര്‍വീസ് കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു സർക്കാർ നീക്കം.

dysp umesh
38 തദ്ദേശ വാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്

എന്നാൽ സർക്കാരിന്റെ നടപടിക്കെതിരെ കോഴിക്കോട്ടെ കോൺഗ്രസ് പ്രവർത്തകർക്ക് അസംതൃപ്തരായിരുന്നു. പല നേതാക്കകളും സർക്കാർ തീരുമാനത്തിനെതിരെ പരസ്യമായി രംഗത്ത് എത്തുകയും ചെയ്തു. ഡി.സി.സി പ്രസിഡന്റ് അടക്കം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ നേരിട്ട് കണ്ട് പരാതി ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് മരവിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.

dysp umesh
ഇടുക്കിയിൽ കെഎസ്ആർടിസി ബസിന് നേരെ പെരുന്തേനീച്ച ആക്രമണം: 17 യാത്രക്കാർക്ക് പരിക്ക്
dysp umesh
ഉമർ ഫൈസി വിവാദം: ലീഗ് അനുകൂല വിഭാഗത്തിലെ നേതാക്കളോട് സമസ്ത വിശദീകരണം തേടി
Summary

Kerala Government Freezes Reinstatement of Suspended Vadakara DySP Umesh After Congress Protest.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com