ശരീരത്തിന്റെ നിറത്തിന്റെ പേരിൽ അപമാനം നേരിട്ടതിനെക്കുറിച്ച് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ശാരദ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റേയും ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്റേയും നിറവ്യത്യാസത്തെ കുറിച്ച് ഒരാള്‍ നടത്തിയ മോശം പരാമര്‍ശമാണ് കുറിപ്പിൽ സൂചിപ്പിക്കുന്നത്..സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരമുള്ള ആശ്രിത നിയമന വ്യവസ്ഥകള്‍ കേരളം പരിഷ്ക്കരിക്കുന്നു. ആശ്രിത നിയമന അപേക്ഷകളില്‍ കാലതാമസം ഉണ്ടാകുന്ന സാഹചര്യംകൂടി കണക്കിലെടുത്താണ് പുതുക്കിയ മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നത്. പുതുക്കിയ വ്യവസ്ഥകള്‍ മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകരിച്ചു..അനധികൃത സ്വത്തുസമ്പാദന കേസില്‍ കെ ബാബു എംഎല്‍എയ്ക്ക് തിരിച്ചടി. 2007 ജൂലായ് മുതല്‍ 2016 മെയ് വരെയുള്ള കാലയളവില്‍ മന്ത്രിയായിരിക്കെ അനധികൃതമായി സമ്പാദിച്ചെന്ന പരാതിയില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചി പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കെ ബാബു അനധികൃതമായി 25 ലക്ഷം രൂപയുടെ സ്വത്ത് സമ്പാദിച്ചെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഇഡി അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്..ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയും അര്‍ജന്റീന ടീമും ഈ വര്‍ഷം ഒക്ടോബറില്‍ സംസ്ഥാനത്ത് എത്തും. ഒരു പ്രദര്‍ശന മത്സരത്തിലും ഇവര്‍ കളിക്കുമെന്ന് അര്‍ജന്റീന ടീമീന്റെ ഔദ്യോഗിക സ്പോണസര്‍മാരായ എച്ച്എസ്ബിസി അറിയിച്ചു. പതിനാല് വര്‍ഷത്തിനു ശേഷമാണ് മെസി വീണ്ടും ഇന്ത്യയിലെത്തുന്നത്..കേരളം ഒരു ജനാധിപത്യ രാജ്യമല്ലാതാവുന്നുവോ എന്ന ഉത്കണ്ഠ തനിക്കുണ്ടെന്ന് കവിയും സാഹിത്യ അക്കാദമി അധ്യക്ഷനുമായ സച്ചിദാനന്ദന്. എസ് യുസിഐയുടെ നേതൃത്വത്തിലുള്ള ആശ വര്‍ക്കര്‍മാരുടെ സമരത്തിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ടുള്ള വിഡിയോ സന്ദേശത്തിലാണ് സച്ചിദാനന്ദന്റെ വിമര്‍ശനം..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates