

തിരുവനന്തപുരം: സര്‍ക്കാര്‍ പാനല്‍ മറികടന്ന് സംസ്ഥാനത്തെ ഡിജിറ്റല്‍ സാങ്കേതിക സര്‍വകലാശാലകളില്‍ വീണ്ടും വിസി നിയമനം. ഡിജിറ്റല്‍ സര്‍വകലാശാലയുടെ താല്‍കാലിക വിസിയായി ഡോ. സിസ തോമസിനെയും സാങ്കേതിക സര്‍വകലാശാല വിസിയായി ഡോ. കെ. ശിവപ്രസാദിനെയുമാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ നിയമിച്ചത്.
സര്‍ക്കാര്‍ പാനലിന് പുറത്ത് നിന്നും വി സിമാരെ നിയമിച്ച ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നടപടിക്കെതിരെ ഇതിനോടകം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. താല്‍കാലിക വി.സി നിയമനം ഉള്‍പ്പെടെ അതാത് സര്‍വകലാശാല നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമായിരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശത്തിന് വിരുദ്ധമാണ് ഗവര്‍ണറുടെ നടപടി എന്നാണ് ഉയരുന്ന പ്രധാന വിമര്‍ശമനം.
നിയമനം സര്‍വകലാശാല ചട്ടം അനുസരിച്ചല്ല, നടപടി സുപ്രീം കോടതി വിധിയ്ക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്തയച്ചു. സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ നിന്ന് വിസിയെ നിയമിക്കണമെന്നും മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നു. ഇപ്പോള്‍ നിയമിച്ച രണ്ട് പേരും സര്‍ക്കാര്‍ നിര്‍ദേശിച്ച പട്ടികയില്‍ ഉള്ളത് അല്ലെന്നും സര്‍ക്കാര്‍ ഓര്‍മ്മിക്കുന്നു.
വിസി നിയമനം ഗവര്‍ണറുടെ ഏകപക്ഷീയ തീരുമാനമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. ആര്‍എസ്എസ് വിധേയര്‍ വിസിമാരാകുന്നു എന്നതാണ് തീരുമാനത്തിന്റെ പ്രത്യേകതയെന്നും മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ നിന്ന് വിസിയെ നിയമിക്കണമെന്നും മന്ത്രി പറഞ്ഞു.
സുപ്രീംകോടതി നിര്‍ദേശം മറികടന്ന് സര്‍ക്കാര്‍ പാനല്‍ തള്ളിയതിലൂടെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സുപ്രീംകോടതി വിധിയെ വെല്ലുവിളിക്കുകയാണ് ചെയ്തതെന്ന് മന്ത്രി പി രാജീവ് ആരോപിച്ചു. ഗവര്‍ണറുടെ നടപടിയെ നിയമപരമായി നേരിടാനാണ് സര്‍ക്കാര്‍ തീരുമാനം. വിഷയത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
Kerala Governor Rajendra Vishwanath Arlekar, reappointments of Dr Ciza Thomas and Dr K Sivaprasad ktu and digital universityes vc post.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
