കേരള ഗ്രാമീണ ബാങ്ക് സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി
kgb golden jubilee
Kerala Grameena Bank Golden Jubilee celebrations begin
Updated on
1 min read

മലപ്പുറം: 'കെജിബി ദിനവും' ഇന്ത്യയിലെ റീജിയണല്‍ റൂറല്‍ ബാങ്കിങ്ങിന്റെ 50-ാം വാര്‍ഷികവും പ്രമാണിച്ച്, കേരള ഗ്രാമീണ ബാങ്കിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. മലപ്പുറത്തെ ബാങ്ക് ആസ്ഥാനത്ത് നടന്ന ചടങ്ങ് കനറാ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ ബ്രജേഷ് കുമാര്‍ സിങ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ മലപ്പുറത്തെ പുതിയ ഹെഡ് ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനവും നാമഫലക അനാച്ഛാദനവും അദ്ദേഹം നിര്‍വഹിച്ചു.

കേരള ഗ്രാമീണ ബാങ്കിന്റെ അടിസ്ഥാന സൗകര്യ വികസനം, ബിസിനസ് പ്രകടനം എന്നിവയിലെ ദ്രുതഗതിയിലുള്ള വളര്‍ച്ച പ്രശംസനീയമാണെന്ന് ഉദേഘാടന പ്രസംഗത്തില്‍ ബ്രജേഷ് കുമാര്‍ പറഞ്ഞു. ജീവനക്കാരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ രാജ്യത്തെ ഏറ്റവും മികച്ച ഗ്രാമീണ ബാങ്കുകളില്‍ ഒന്നായി ഉയരാന്‍ കെജിബിക്ക് സാധിക്കും. ഇതിനായി കനറാ ബാങ്കിന്റെ എല്ലാവിധ പിന്തുണയും ഉറപ്പുനല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ചടങ്ങില്‍ അധ്യക്ഷത വഹിച്ച കേരള ഗ്രാമീണ ബാങ്ക് ചെയര്‍പേഴ്‌സണ്‍ വിമല വിജയഭാസ്‌കര്‍, അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പാക്കാനും ഇന്ത്യന്‍ ഗ്രാമീണ ബാങ്കുകള്‍ക്കിടയില്‍ കെജിബിയുടെ മുന്‍നിര സ്ഥാനം നിലനിര്‍ത്താനും ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി. ഫോര്‍ബ്‌സ് പട്ടികയില്‍ ഇടംപിടിച്ച രാജ്യത്തെ ഏക റീജിയണല്‍ റൂറല്‍ ബാങ്ക് എന്ന ചരിത്രനേട്ടം സ്വന്തമാക്കിയ കേരള ഗ്രാമീണ ബാങ്കിനെ നബാര്‍ഡ് ജനറല്‍ മാനേജര്‍ ജ്യോതിസ് ജഗന്നാഥ് അഭിനന്ദിച്ചു.

സമൂഹത്തിനായുള്ള വിവിധ കാരുണ്യ-ക്ഷേമ പ്രവര്‍ത്തനങ്ങളോടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ ആഘോഷ പരിപാടികളാണ് ബാങ്ക് ആസൂത്രണം ചെയ്തിരിക്കുന്നത്. കേരള ഗ്രാമീണ ബാങ്കിലെ ജനറല്‍ മാനേജര്‍മാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, ബാങ്ക് ഉപഭോക്താക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

kgb golden jubilee
ഇന്നും ഇരുട്ടില്‍ തന്നെ; എസിയുടെ താപനില 25ഡിഗ്രിക്ക് മുകളിലാക്കണം; അലങ്കാരവിളക്കുകള്‍ വേണ്ട; പവര്‍ കട്ട് ഒഴിവാക്കാനാകാത്ത സാഹചര്യമെന്ന് മന്ത്രി
Summary

Kerala Grameena Bank Golden Jubilee celebrations begin

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com