വി കുഞ്ഞിക്കൃഷ്ണന്റെ പുസ്തക പ്രകാശനത്തിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി, സിപിഎം നേതാക്കള്‍ക്ക് നോട്ടീസ്

ഫെബ്രുവരി നാലിന് ബുധനാഴ്ച പയ്യന്നൂര്‍ ഗാന്ധി സ്‌ക്വയറില്‍ വെച്ചാണ് പുസ്തകം പ്രകാശനം നിശ്ചയിച്ചിരിക്കുന്നത്
V Kunjikrishnan
വി കുഞ്ഞികൃഷ്ണൻ
Updated on
1 min read

കണ്ണൂര്‍: സിപിഎം നേതാക്കള്‍ക്കെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണം ഉള്‍പ്പെടെ ഉയര്‍ത്തി വി കുഞ്ഞിക്കൃഷ്ണന്റെ പുസ്തക പ്രകാശനത്തിന് പൊലീസ് സംരക്ഷണം ഹൈക്കോടതി. 'നേതൃത്വത്തെ അണികള്‍ തിരുത്തണം' എന്ന പേരിലുള്ള പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനാണ് സംരക്ഷണം. പുസ്തക പ്രകാശനത്തിന് സംരക്ഷണം ആവശ്യപ്പെട്ട് കുഞ്ഞിക്കൃഷ്ണന്റെ സമര്‍പ്പിച്ച ഹരജിയിലാണ് തീരുമാനം. ഫെബ്രുവരി നാലിന് ബുധനാഴ്ച പയ്യന്നൂര്‍ ഗാന്ധി സ്‌ക്വയറില്‍ വെച്ചാണ് പുസ്തകം പ്രകാശനം നിശ്ചയിച്ചിരിക്കുന്നത്.

V Kunjikrishnan
രമ്യ ഹരിദാസിന് ദേശീയ തലത്തില്‍ പുതിയ ചുമതല; യൂത്ത് കോണ്‍ഗ്രസ് അച്ചടക്ക സമിതി അംഗമായി നിയമനം

ഹര്‍ജിയില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, മധുസൂദനന്‍ എംഎല്‍എ, പയ്യന്നൂര്‍ ഏരിയ സെക്രട്ടറി പി സന്തോഷ് എന്നിവര്‍ക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തു. കുഞ്ഞികൃഷ്ണന്റെ ഹര്‍ജി വെള്ളിയാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും. കണ്ണൂര്‍ ജില്ലാ കലക്ടര്‍, ജില്ല പൊലീസ് മേധാവി, ഫണ്ട് തട്ടിപ്പില്‍ ആരോപണ വിധേയനായ പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനനന്‍, സിപിഎം ജില്ല സെക്രട്ടറി കെ കെ രാഗേഷ്, ഏരിയ സെക്രട്ടറി സന്തോഷ് എന്നിവരെ എതിര്‍കക്ഷിയാക്കിയാണ് വി കുഞ്ഞികൃഷ്ണന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി

V Kunjikrishnan
നേമത്തിന് പകരം പറവൂര്‍, വി ഡി സതീശനും ബിജെപിയും തമ്മില്‍ ഡീല്‍; ആരോപണം കടുപ്പിച്ച് വി ശിവന്‍കുട്ടി

വി എസ് അച്യുതാനന്ദനാണ് വി കുഞ്ഞിക്കൃഷ്ണന്‍ 'നേതൃത്വത്തെ അണികള്‍ തിരുത്തണം' എന്ന പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. എം.എന്‍ വിജയന്റെ മകന്‍ ഡോ. വി.എസ് അനില്‍കുമാറിന് കോപ്പി നല്‍കി ജോസഫ് സി. മാത്യു പുസ്തക പ്രകാശനം നിര്‍വഹിക്കും.

Summary

Kerala High Court Directs Police Protection For Expelled CPM Leader V Kunhikrishnan Ahead Of Book Release Alleging Fund Mismanagement By Party

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com