'കൊണ്ടുപോയ്‌ക്കോളൂ, എല്ലാ തെരുവുനായകളെയും തരാം'; ഏറ്റെടുക്കാന്‍ തയ്യാറാണോ?; മൃഗസ്‌നേഹികളോട് ഹൈക്കോടതി

ഒരുവര്‍ഷത്തിനിടെ ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് ക കടിയേറ്റതെന്നും, 16 പേരാണ് മരിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
High Court strongly reacts to stray dog attacks
Kerala high court on stray dog issueപ്രതീകാത്മക ചിത്രം
Updated on
1 min read

കൊച്ചി: സംസ്ഥാനത്തെ തെരുവുനായ ആക്രമണങ്ങളില്‍ രൂക്ഷ പ്രതികരണവുമായി ഹൈക്കോടതി. നായ കടിയേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി മാതൃകയില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. തെരുവുനായ്ക്കള്‍ക്കായി വാദിക്കുന്നവര്‍ അവയെ ഏറ്റെടുക്കാന്‍ തയാറാണോ എന്നും കോടതി ചോദിച്ചു. ഒരുവര്‍ഷത്തിനിടെ ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് ക കടിയേറ്റതെന്നും, 16 പേരാണ് മരിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

നായ്ക്കളുടെ കടിയേറ്റവര്‍ക്കേ അതിന്റെ വേദനയും പ്രയാസവും മനസിലാകൂയെന്ന് ജസ്റ്റിസ് സിഎസ് ഡയസ് പറഞ്ഞു. തെരുവുനായ ആക്രമണം മൂലം ഉറ്റവരെ നഷ്ടപ്പെമായവരുണ്ട്. ആളുകള്‍ക്ക് രാവിലെ നടക്കാന്‍ പോകാന്‍ പോലും കഴിയുന്നില്ല. ഇതിനൊരു പരിഹാരം ഉണ്ടായേ മതിയാവൂ. മനുഷ്യരും മൃഗങ്ങളും സഹവര്‍ത്തിക്കുന്നുണ്ടെങ്കിലും മനുഷ്യരുടെ അവകാശങ്ങള്‍ക്ക് പ്രാമുഖ്യം കൊടുത്തേ മതിയാകൂ. കടിയേറ്റവരില്‍ വാക്‌സിന്‍ എടുത്ത കുട്ടികള്‍ പോലും മരിക്കുന്നു എന്നത് ആശങ്കപ്പെടുത്തുന്നുണ്ട്.

High Court strongly reacts to stray dog attacks
ചിതയിലെ ചൂടാറിയിട്ടില്ല. വിഎസിനെ വിവാദങ്ങളുടേയും വിഭാഗീയതയുടേയും പ്രതീകമായി അവതരിപ്പിക്കാന്‍ ശ്രമം; എം സ്വരാജ്

വന്യമൃഗ ആക്രമണങ്ങളെപ്പോലെ തെരുവുനായ ആക്രമണവും പരിഗണിക്കണം. 9000ത്തോളം അപേക്ഷകള്‍ നഷ്ടപരിഹാരത്തിനായി കെട്ടിക്കിടക്കുന്നു. എന്നാല്‍ ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിയുടെ കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് പറഞ്ഞിട്ട് ഒന്നും നടന്നിട്ടില്ലെന്നും കോടതി വിമര്‍ശിച്ചു. തുടര്‍ന്ന് നായ കടിയേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി മാതൃകയില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിക്കാനും ഉത്തരവിട്ടു.

High Court strongly reacts to stray dog attacks
'ബിജെപി എന്തു ചെയ്‌തെന്ന് സഭാ നേതൃത്വത്തിനറിയാം, കന്യാസ്ത്രികള്‍ക്ക് നീതി ലഭ്യമാക്കും'

തെരുവുനായ്ക്കള്‍ക്കായി വാദിക്കുന്ന മൃഗസ്‌നേഹികള്‍ അവയെ ഏറ്റെടുക്കാന്‍ തയാറാണോ എന്ന് കോടതി ആരാഞ്ഞു. നായ്ക്കളുടെ ആക്രമണത്തില്‍ എന്താണ് പരിഹാരമെന്നും കേസില്‍ കക്ഷിചേരാന്‍ എത്തിയ മൃഗസ്നേഹിയോട് ഹൈക്കോടതി ചോദിച്ചു. തെരുവു നായയുടെ കടിയേറ്റാല്‍ നായകളുടെ പരിപാലകര്‍ക്കെതിരെ കേസെടുക്കുന്നതു സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിയെ കക്ഷി ചേര്‍ക്കാനും കോടതി നിര്‍ദേശിച്ചു.

Summary

highcourt in stray dog issue in kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com