ഹാജരായില്ലെന്ന കാരണത്താൽ അപ്പീൽ തള്ളാനാവില്ല: ആദായനികുതി കേസിൽ നടൻ ജയസൂര്യക്ക് ഹൈക്കോടതിയിൽ ആശ്വാസം

അപ്പീൽ അതോറിറ്റിയുടെ ഉത്തരവ് റദ്ദാക്കി; ഹർജി വീണ്ടും പരിഗണിക്കാൻ നിർദ്ദേശം
Actor Jayasurya Income Tax Appeal High Court
Actor Jayasurya Income Tax Appeal High Court
Edited By:
Updated on
1 min read

കൊച്ചി: നികുതിദായകൻ നേരിട്ട് ഹാജരായില്ലെന്ന ഒറ്റക്കാരണത്താൽ ആദായനികുതി അപ്പീൽ തള്ളിക്കളയാൻ അപ്പലേറ്റ് അതോറിറ്റിക്ക് അധികാരമില്ലെന്ന് വ്യക്തമാക്കി കേരള ഹൈക്കോടതി. ആദായനികുതി നിർണ്ണയ ഉത്തരവിനെതിരെ സിനിമാതാരം ജയസൂര്യ നൽകിയ അപ്പീൽ തള്ളിയ ആദ്യ അപ്പലേറ്റ് അതോറിറ്റിയുടെ നടപടി ഹൈക്കോടതി റദ്ദാക്കി. അപ്പീലിൽ ഉന്നയിച്ച വാദങ്ങൾ പരിശോധിച്ച് നിയമപരമായ കാരണങ്ങൾ വ്യക്തമാക്കി മാത്രമേ തീർപ്പുകൽപ്പിക്കാൻ പാടുള്ളൂവെന്ന് ജസ്റ്റിസ് എ എ സിയാദ് റഹ്മാൻ ഉത്തരവിട്ടു.

Actor Jayasurya Income Tax Appeal High Court
ലോകകേരള സഭ തുടരില്ല; ആറാമത് എഡീഷന് ഒരുരൂപ പോലും വകയിരുത്തിയിട്ടില്ല; മുഖ്യമന്ത്രി

നാല് തവണ നോട്ടീസ് അയച്ചിട്ടും ഹിയറിങ്ങിന് ഹാജരായില്ലെന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയാണ് ആദായനികുതി നിർണ്ണയത്തിനെതിരെ ജയസൂര്യ സമർപ്പിച്ച അപ്പീൽ ഒന്നാം അപ്പലേറ്റ് അതോറിറ്റി തള്ളിയത്. അപ്പീലിൽ പറയുന്ന കാര്യങ്ങൾ തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കിയില്ലെന്നും അതിനാൽ അപ്പലേറ്റ് ഉത്തരവിൽ ഇടപെടേണ്ടതില്ലെന്നുമായിരുന്നു ആദായനികുതി വകുപ്പ് കോടതിയിൽ വാദിച്ചത്. എന്നാൽ ഈ വാദങ്ങൾ തള്ളിയ ഹൈക്കോടതി, ഹർജിക്കാരന്റെ വാദത്തിൽ കാമ്പുണ്ടെന്ന് വിലയിരുത്തുകയായിരുന്നു.

Actor Jayasurya Income Tax Appeal High Court
ശബരിമലയിലെ അരവണ ക്ഷാമം: ദേവസ്വം ബോർഡിനെതിരെ ആഞ്ഞടിച്ച് മന്ത്രി കെ. മുരളീധരൻ; പ്രത്യേക സംഘത്തെ നിയോഗിക്കുന്നത് മുഖ്യമന്ത്രിയുമായി ആലോചിക്കും

ആദായനികുതി നിയമത്തിലെ സെക്ഷൻ 250(6) പ്രകാരം അപ്പീൽ പരിഗണിക്കുന്ന അതോറിറ്റി പരിശോധനാ വിഷയങ്ങൾ നിർണ്ണയിക്കാനും, ഉത്തരവിന് ആധാരമായ കാരണങ്ങൾ വ്യക്തമാക്കാനും നിയമപരമായി ബാധ്യസ്ഥരാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അപ്പീൽ നൽകിയ ആൾ നേരിട്ട് എത്തിയില്ലെങ്കിൽ പോലും അപ്പീലിൽ ഉന്നയിച്ചിട്ടുള്ള പ്രധാന വാദമുഖങ്ങൾ പരിശോധിക്കേണ്ടതുണ്ട്. ഹിയറിങ്ങിൽ അപ്പീൽക്കാരൻ പങ്കെടുത്തില്ലെന്ന കാരണത്താൽ മാത്രം ഹർജി തള്ളാൻ അപ്പലേറ്റ് അതോറിറ്റിക്ക് നിയമപരമായ അധികാരമില്ലെന്ന് ഹൈക്കോടതി ഉത്തരവിൽ അടിവരയിട്ടു.

Actor Jayasurya Income Tax Appeal High Court
മുഖ്യമന്ത്രിയുടെ മലപ്പുറം യാത്ര ചാര്‍ട്ടേഡ് വിമാനത്തില്‍; എത്തിച്ചത് ബംഗളൂരുവില്‍ നിന്ന്

ജയസൂര്യയുടെ അപ്പീൽ തള്ളിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവ് ആദായനികുതി നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ളതല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. തുടർന്ന് ആ ഉത്തരവ് റദ്ദാക്കിയ കോടതി, ജയസൂര്യയുടെ അപ്പീൽ വീണ്ടും പരിശോധിച്ച് ഹർജിക്കാരന് ന്യായമായ വാദം കേൾക്കൽ അവസരം നൽകി പുതിയ ഉത്തരവ് പുറപ്പെടുവിക്കാൻ കമ്മീഷണർ ഓഫ് ഇൻകം ടാക്സിന് (അപ്പീൽസ്) നിർദ്ദേശം നൽകി.

Actor Jayasurya Income Tax Appeal High Court
യുഎസിൽ കൊല്ലപ്പെട്ട അഞ്ജനയുടെയും ആൻ മേരിയുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു
Summary

In a significant relief to Malayalam film actor Jayasurya (Jayan Vathakkattu Moni), the Kerala High Court quashed an order of the Income Tax Appellate Authority that had dismissed his tax appeal solely on grounds of non-appearance

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com