'ആരെയാണ് നിങ്ങൾ പേടിക്കുന്നത്, ആരാണ് ഇതിന് പിന്നിൽ?'; മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

അന്വേഷണം പൂർത്തിയായ മുഴുവൻ കേസുകളിലും അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞയാഴ്ച ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു.
Kerala High Court Slams Vigilance SNDP Microfinance Fraud Case
Kerala High Court Slams Vigilance SNDP Microfinance Fraud Case
Edited By:
Updated on: 
1 min read

കൊച്ചി: കോളിളക്കം സൃഷ്ടിച്ച മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ വൈകുന്നതിൽ വിജിലൻസിനെതിരെ രൂക്ഷവിമർശനവുമായി കേരള ഹൈക്കോടതി. ആരെയാണ് നിങ്ങൾ പേടിക്കുന്നതെന്നും ആരാണ് ഇതിന് പിന്നിലെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ അന്വേഷണ ഉദ്യോഗസ്ഥനോട് ചോദിച്ചു. കോടതി നിർദ്ദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി. എസ് ശശിധരൻ ഇന്ന് നേരിട്ട് കോടതിയിൽ ഹാജരായി.

ആറുവർഷമായി കോടതിയുടെ നിരീക്ഷണത്തിലുള്ള കേസിൽ ഏഴ് കേസുകളിലെയും അന്തിമ റിപ്പോർട്ട് എവിടെയെന്ന് കോടതി ആരാഞ്ഞു. എന്നിട്ടും ഒരു കേസിൽ മാത്രമാണ് അന്തിമ റിപ്പോർട്ട് നൽകിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതി ഉത്തരവ് പൂർണ്ണമായി പാലിക്കാത്ത അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരായി സത്യവാങ്മൂലം നൽകണമെന്ന് ഹൈക്കോടതി ഇന്നലെ നിർദ്ദേശിച്ചിരുന്നു.

അന്വേഷണം പൂർത്തിയായ മുഴുവൻ കേസുകളിലും അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞയാഴ്ച ഹൈക്കോടതി കർശന നിർദ്ദേശം നൽകിയിരുന്നു. ഉത്തരവ് പാലിച്ചില്ലെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. അഴിമതി നിരോധന നിയമപ്രകാരം പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കുറ്റപത്രം സമർപ്പിക്കാൻ നേരത്തെ രണ്ടാഴ്ചത്തെ സമയവും കോടതി അനുവദിച്ചിരുന്നു.

2016-ൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ രജിസ്റ്റർ ചെയ്ത കേസിൽ കാര്യക്ഷമമായ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിക്കണമെന്നാവശ്യപ്പെട്ട് 2020-ൽ സമർപ്പിച്ച രണ്ട് ഹർജികളാണ് കോടതി പരിഗണിക്കുന്നത്. മൈക്രോ ഫിനാൻസ് പദ്ധതിക്ക് കീഴിൽ സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ നിന്ന് അനുവദിച്ച 15.85 കോടി രൂപയുടെ സർക്കാർ ഫണ്ട് എസ്.എൻ.ഡി.പി. യോഗം ഭാരവാഹികളും കോർപ്പറേഷൻ മുൻ മാനേജിംഗ് ഡയറക്ടർമാരും ചേർന്ന് തിരിമറി നടത്തിയെന്നാണ് കേസ്.

Summary

The Kerala High Court sharply pulled up the Vigilance and Anti-Corruption Bureau over the prolonged delay in filing final reports in the Rs 15.85 crore SNDP microfinance fraud case

Related Stories

Kerala high court
Kerala High Court Cancels Suspension Of Kalady Sanskrit University Students
KERALA HIGH COURT
Minor Driving Crash Case
X

FOLLOW US

ON GOOGLE DISCOVER