'കേരള സ്റ്റോറി 2' റിലീസ് നാളെയുണ്ടാകുമോ?; ഹൈക്കോടതി ഇന്ന് വിധി പറയും

സിനിമ കണ്ടു വിലയിരുത്താനുള്ള അവകാശം സെന്‍സര്‍ ബോര്‍ഡിനു മാത്രമാണെന്നും നിയമപരമായ എല്ലാ ചട്ടങ്ങളും പാലിച്ചാണ് സിനിമാ പ്രദര്‍ശനത്തിന് എത്തുന്നതെന്നും നിര്‍മാതാക്കള്‍ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
Kerala High Court
Kerala High Court to Hear Pleas Seeking Stay on Release of ‘The Kerala Story 2: Goes Beyond’ TodayFILE
Updated on
1 min read

കൊച്ചി: 'കേരള സ്റ്റോറി 2- ഗോസ് ബിയോണ്ട്' എന്ന ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. സിനിമയുടെ നിർമാണക്കമ്പനിയായ സൺഷൈൻ പിക്‌ചേഴ്‌സിന്റെ വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നില്ല. ഇന്ന് ഉച്ചയ്ക്ക് ശേഷം ഹർജിയിൽ തുടർവാദം നടക്കും. നാളെയാണ് സിനിമയുടെ റിലീസ് തീയതി നിശ്ചയിച്ചിരിക്കുന്നത്. അത് കൊണ്ട് കേസിൽ ഇന്ന് തന്നെ വിധി പറയാനാണ് സാധ്യത.

Kerala High Court
'മികച്ച അഭിനേതാക്കള്‍ വെല്ലുവിളി സൃഷ്ടിക്കുന്നു; മാറാത്തത് ഒന്നുമാത്രം'; കുറിപ്പുമായി ജോയ് മാത്യു

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ നിര്‍മാതാവ് സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. 'കേരള സ്റ്റോറി 2' സിനിമ കോടതി കാണുന്നതില്‍ നിര്‍മാതാവ് എതിര്‍പ്പറിയിച്ചിട്ടുണ്ട്.

സിനിമ കണ്ടു വിലയിരുത്താനുള്ള അവകാശം സെന്‍സര്‍ ബോര്‍ഡിനു മാത്രമാണെന്നും നിയമപരമായ എല്ലാ ചട്ടങ്ങളും പാലിച്ചാണ് സിനിമാ പ്രദര്‍ശനത്തിന് എത്തുന്നതെന്നും നിര്‍മാതാക്കള്‍ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.

Kerala High Court
കേരള സ്റ്റോറി; ഹർജികളില്‍ വാദം തീരുംവരെ റിലീസ് പാടില്ല: ഹൈക്കോടതി

ടീസറിൽ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ള മൂന്ന് സ്ത്രീകളെയാണ് കാണുന്നത്. വിവിധ സംസ്ഥാനങ്ങളിലുള്ള ദേശീയമായ പ്രതിഭാസത്തേയാണ് ടീസറിൽ കാണിക്കുന്നത്. കേരളത്തിൽ മാത്രമുള്ളതല്ല. ടൈറ്റിലിലെ 'ഗോസ് ബിയോണ്ട്' അലങ്കാരത്തിന് വേണ്ടി ഉപയോഗിച്ചതല്ലെന്നും രണ്ട് മിനിറ്റ് ടീസർ കണ്ടു കൊണ്ട് ചിത്രത്തെ വിലയിരുത്താൻ പറ്റില്ല എന്നുമാണ് സത്യവാങ്മൂലത്തിലെ മറ്റ് വാദങ്ങൾ.

Summary

Kerala High Court to Hear Pleas Seeking Stay on Release of ‘The Kerala Story 2: Goes Beyond’ Today.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com