

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡല്‍ഹിയില്‍നിന്നു കേരളത്തിലേക്കുള്ള വിമാനയാത്ര മുടങ്ങിയ സംഭവത്തില്‍ പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. കേരള ഹൗസിലെ പ്രോട്ടോകോള്‍ ഓഫീസര്‍ ശ്രീകുമാറിനെതിരെയാണ് നടപടി. കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി ലഭിച്ച ശേഷമായിരിക്കും കുടുതല്‍ നടപടികളിലേക്ക് കടക്കുകയെന്നാണ് വിവരം.
ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2.50-നുള്ള ഡല്‍ഹി-കോഴിക്കോട് ഇന്‍ഡിഗോ വിമാനത്തിലാണ് പിണറായി യാത്രചെയ്യേണ്ടിയിരുന്നത്. കേരള ഹൗസില്‍നിന്ന് കൃത്യസമയത്തുതന്നെ പിണറായി വിജയന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. ലോഞ്ചില്‍ വിശ്രമിക്കുകയായിരുന്ന പിണറായി വിജയന് കൃത്യമായ സമയത്ത് അറിയിപ്പ് ലഭിക്കാതിരുന്നതോടെയാണ് യാത്ര മുടങ്ങിയത്.
സാധാരണയായി വിഐപി യാത്രകള്‍ ഏകോപിപ്പിക്കുന്നത് പ്രോട്ടക്കോള്‍ വിഭാഗമാണ്. പിണറായിക്ക് വിഐപി പരിഗണന ലഭിക്കാത്തതില്‍ വിമാനക്കമ്പനിയുമായുള്ള ആശയവിനിമയത്തില്‍ പ്രോട്ടക്കോള്‍ വിഭാഗത്തിന് വീഴ്ചപറ്റിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates