കുംഭമേളയ്ക്ക് നാളെ സമാപനം; 2028ല്‍ മഹാകുംഭമേള നടത്തുമെന്ന് സംഘാടകര്‍

2028ല്‍ മഹാകുംഭമേള നടക്കും. 13 അഖാഡകളും ശങ്കരാചാര്യന്മാരും 2028ല്‍ നിളാ തീരത്തെ മഹാകുംഭമേളയില്‍ പങ്കെടുക്കും.
Kerala Kumbh Mela
Kerala Kumbh Melafaceboook
Updated on
1 min read

മലപ്പുറം: ഭാരതപ്പുഴയുടെ തീരത്ത് നടന്ന കേരളത്തിന്റെ കുംഭമേള നാളെ സമാപിക്കും. ലക്ഷങ്ങളാണ് ഓരോ ദിവസവും കുംഭമേളയെന്നു വിശേഷിപ്പിച്ച മഹാമാഘ ഉത്സവം കാണാന്‍ എത്തിയത്. നാളെ രാവിലെ യോഗീശ്വര പൂജയും തുടര്‍ന്ന് സന്യാസിമാരും ഭക്തരും ചേര്‍ന്നുള്ള അമൃത സ്‌നാനവും നടക്കും. ഉച്ചയ്ക്ക് അന്നപ്രസാദമുണ്ടാകും. വൈകിട്ട് നിളാ ആരതിയോടെ സമാപിക്കും. അടുത്ത വര്‍ഷവും ഇതേ രീതിയില്‍ കുംഭമേളയുണ്ട്. 2028ല്‍ മഹാകുംഭമേള നടക്കും. 13 അഖാഡകളും ശങ്കരാചാര്യന്മാരും 2028ല്‍ നിളാ തീരത്തെ മഹാകുംഭമേളയില്‍ പങ്കെടുക്കും.

Kerala Kumbh Mela
പനച്ചിക്കാട്, വടക്കന്‍ പറവൂര്‍, തട്ടാരമ്പലം, ആവണംകോട്...; അറിയാം കേരളത്തിലെ പ്രധാന സരസ്വതി ക്ഷേത്രങ്ങള്‍

ഇന്ന് പ്രഥമ തിഥിയും ആയില്യം നക്ഷത്രവും ചേര്‍ന്നു വരുന്ന ദിവസം രാവിലെ 6 മുതല്‍ പ്രത്യേക പൂജകള്‍ നടക്കും. തൃപ്രങ്ങോട്ടപ്പന്‍, തളി ശിവന്‍, ബ്രഹ്മാവ്, മഹാലക്ഷ്മി, നവാമുകുന്ദന്‍, തിരുമാന്ധാംകുന്നിലമ്മ എന്നീ ദേവീദേവന്മാര്‍ക്ക് പൂജ നടത്തും. ശബരിമല മുന്‍ മേല്‍ശാന്തി അരീക്കര സുധീര്‍ നമ്പൂതിരി നേതൃത്വം നല്‍കും.

Kerala Kumbh Mela
നിളയൊഴുകും വഴിയെല്ലാം പുണ്യം പകര്‍ന്നു, തമിഴ്‌നാട്ടില്‍ നിന്ന് ശ്രീചക്രവുമായി മഹാമേരു രഥയാത്ര എത്തി; തൊഴുകൈകളോടെ ഭക്തര്‍- വിഡിയോ

വൈകിട്ട് കുളപ്പുറത്ത് നീലകണ്ഠന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ സര്‍പ്പബലിയുമുണ്ട്. ഇന്നലെ തൈപ്പൂയാഘോഷത്തിന്റെ ഭാഗമായി സുബ്രഹ്മണ്യ പൂജ, മഹാഗണപതി ഹോമം, കാവടിയാട്ടം എന്നിവ നടന്നു. സൂര്യകാലടി മന പരമേശ്വരന്‍ ഭട്ടതിരിപ്പാട് മഹാഗണപതി ഹോമത്തിന് കാര്‍മികത്വം വഹിച്ചു. രാവിലെ നടന്ന കാവടിയാട്ടത്തിന് ആര്‍.രജിത് കുമാറും വൈകിട്ട് സന്ദീപ് നെടുമ്പാളും നേതൃത്വം നല്‍കി. ജ്യോതിസ് കളരി സംഘം അവതരിപ്പിച്ച കളരിപ്പയറ്റും നടന്നു.

Summary

Kerala Kumbh Mela, celebrated on the banks of the Bharathappuzha in Thirunavaya, is reaching its grand conclusion with sacred rituals like Amrita Snanam and Nila Aarati

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com