കേരള കുംഭമേള: ജനശതാബ്ദി ഉൾപ്പെടെ മൂന്ന് ട്രെയിനുകൾക്ക് കുറ്റിപ്പുറത്ത് സ്റ്റോപ്പ്‌

ഭാരതപ്പുഴയുടെ പുണ്യതീരത്ത് തിരുനാവായ മഹാമകം (കുംഭമേള) പുനര്‍ജനിക്കുമ്പോള്‍ ഭക്തര്‍ക്ക് സൗകര്യം ഉറപ്പാക്കുക എന്നത് കടമയാണ് എന്ന് സുരേഷ് ഗോപി
Kerala Kumbh Mela
Kerala Kumbh Mela
Updated on
1 min read

മലപ്പുറം: കേരള കുംഭമേള എന്നറിയപ്പെടുന്ന മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകള്‍ക്ക് താല്‍ക്കാലിക സ്റ്റോപ്പ്. തിരുവനന്തപുരം നോര്‍ത്ത് മംഗലാപുരം അന്ത്യോദയ എക്‌സ്പ്രസ്, കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്, ചെന്നൈ മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ക്കാണ് സ്റ്റോപ്പ് അനുവദിച്ചത്.

Kerala Kumbh Mela
'അന്ധകാരത്താല്‍ മൂടിയ പ്രപഞ്ചത്തില്‍ സൂര്യന്‍ ഉദിച്ച ദിനം', കേരള കുംഭമേളയില്‍ ഇന്ന് പുണ്യസ്‌നാനവും സൂര്യാരാധനയും

16355 അന്ത്യോദയ എക്‌സ്പ്രസ് (ജനുവരി 24, 31) സമയം: 03:34 AM. 12081 ജനശതാബ്ദി എക്‌സ്പ്രസ് (ജനുവരി 24, 26, 31) സമയം: 06:59 AM. 12685 ചെന്നൈ - മംഗളൂരു സൂപ്പര്‍ഫാസ്റ്റ് (ജനുവരി 24, 25, 30, 31) സമയം: 02:14 AM. തുടങ്ങിയ ദിവസങ്ങളിലാണ് ട്രെയിനുകളുടെ ക്രമീകരണം. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയാണ് ട്രെയിനുകള്‍ക്ക് സ്റ്റോപ് അനുവദിച്ച വിവരം പങ്കുവച്ചത്.

Kerala Kumbh Mela
സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ഭാരതപ്പുഴയുടെ പുണ്യതീരത്ത് തിരുനാവായ മഹാമകം (കുംഭമേള) പുനര്‍ജനിക്കുമ്പോള്‍ ഭക്തര്‍ക്ക് സൗകര്യം ഉറപ്പാക്കുക എന്നത് കടമയാണ് എന്ന് സുരേഷ് ഗോപി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. തിരുനാവായയിലേക്കുള്ള യാത്ര സുഗമമാക്കാന്‍ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകള്‍ക്ക് താല്‍ക്കാലിക സ്റ്റോപ്പ് അനുവദിക്കണം എന്ന് നിരന്തരം ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം എന്നും കേന്ദ്ര മന്ത്രി അറിയിച്ചു.

Summary

Kerala Kumbh Mela Three trains will stop at Kuttipuram station.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com