പോസ്റ്റല്‍ ബാലറ്റ് വിതരണം ബുധനാഴ്ച മുതല്‍, അര്‍ഹത ആര്‍ക്കെല്ലാം?; പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം നാളെ തുടങ്ങും

തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയിലുള്ള സമ്മതിദായകര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വിതരണം 26 മുതല്‍
local body election 2025
local body election 2025Ai image
Updated on
1 min read

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയിലുള്ള സമ്മതിദായകര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വിതരണം 26 മുതല്‍. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിയോഗിച്ചുള്ള ഉത്തരവിന്റെ പകര്‍പ്പ് സഹിതം നിശ്ചിത ഫോറത്തില്‍ ആവശ്യപ്പെട്ടാല്‍ പോസ്റ്റല്‍ ബാലറ്റ് പേപ്പറുകള്‍ നല്‍കും.

അപേക്ഷ ഫോറം വരണാധികാരിയുടെ ഓഫീസിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ വെബ് സൈറ്റിലും (https://sec.kerala.gov.in/) ലഭിക്കും. ത്രിതലപഞ്ചായത്തുകളിലേക്ക് 3 ബാലറ്റുകളും മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവയിലേക്ക് ഓരോ ബാലറ്റുമാണ് നല്‍കേണ്ടത്. തപാല്‍ വോട്ടിനുള്ള അപേക്ഷ സ്വീകരിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടും വരണാധികാരികളോടും കമീഷന്‍ ആവശ്യപ്പെട്ടു. വോട്ടു രേഖപ്പെടുത്തിയ ശേഷം, വോട്ടെടുപ്പിന് 7 ദിവസം മുമ്പ് ലഭിക്കത്തക്കവിധം അയക്കുകയോ, നേരിട്ട് നല്‍കുകയോ ചെയ്യാം.

local body election 2025
മത്സരരംഗത്ത് ആരെല്ലാം?; തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇന്ന് അന്തിമചിത്രം തെളിയും

പോളിങ് സ്റ്റേഷനില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവര്‍, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനിലെ മുഴുവന്‍ ജീവനക്കാര്‍, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസുകളിലെയും, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെയും തെരഞ്ഞെടുപ്പ് വിഭാഗം ജീവനക്കാര്‍, വരണാധികാരി, ഉപവരണാധികാരി എന്നിവരുടെ ഓഫീസുകളിലെ തെരഞ്ഞെടുപ്പ് വിഭാഗം ജീവനക്കാര്‍, ഒബ്സര്‍വര്‍മാര്‍, സെക്ടറല്‍ ഓഫീസര്‍മാര്‍, ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥര്‍, തെരഞ്ഞെടുപ്പ് ജോലിയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് പോസ്റ്റല്‍ വോട്ടിന് അര്‍ഹതയുള്ളവര്‍. അതിനിടെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രിസൈഡിങ് ഉദ്യോഗസ്ഥര്‍ക്കും ഫസ്റ്റ് പോളിങ് ഉദ്യോഗസ്ഥര്‍ക്കുമുള്ള പരിശീലനം 25 മുതല്‍ 28 വരെ ജില്ലകളില്‍ നടക്കും. നിയമന ഉത്തരവ് ലഭിച്ച ഉദ്യോഗസ്ഥര്‍ ഉത്തരവില്‍ പറഞ്ഞിട്ടുള്ള തീയതിയിലും സമയത്തും നിശ്ചിത കേന്ദ്രങ്ങളില്‍ പരിശീലനത്തിന് ഹാജരാകണം.ഹാജരാകാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടപ്രകാരം കര്‍ശന അച്ചടക്കനടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

local body election 2025
കാസര്‍കോട് ഹനാന്‍ ഷായുടെ സംഗീത പരിപാടിയ്ക്കിടെ തിക്കും തിരക്കും; ഇരുപതിലേറെ പേര്‍ക്ക് പരിക്ക്, സംഘാടകര്‍ക്കെതിരെ കേസ്
Summary

Kerala local body election 2025, postal ballot distribution wednesday onwards

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com