ബര്‍ഖാ ദത്തിന് കേരള മീഡിയ അക്കാദമി ദേശീയ മാധ്യമ പ്രതിഭാപുരസ്‌കാരം

ബര്‍ഖാ ദത്തിന് കേരള മീഡിയ അക്കാദമി ദേശീയ മാധ്യമ പ്രതിഭാപുരസ്‌കാരം
ബര്‍ഖ ദത്ത് /'ട്വിറ്റര്‍
ബര്‍ഖ ദത്ത് /'ട്വിറ്റര്‍
Updated on
2 min read

കൊച്ചി: പ്രശസ്ത ടി വി ജേണലിസ്റ്റ് ബര്‍ഖാ ദത്തിന് കേരള മീഡിയ അക്കാദമിയുടെ 2020ലെ ദേശീയ മാധ്യമ പ്രതിഭാ പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും ഉള്‍ക്കൊളളുന്നതാണ് അവാര്‍ഡ്.

കോവിഡ് കാലത്തെ ധീര മാധ്യമ പ്രവര്‍ത്തനമാണ് ബര്‍ഖ ദത്തിനെ അംഗീകാരത്തിന് അര്‍ഹയാക്കിയതെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു പറഞ്ഞു. മഹാമാരിയുടെ ഒന്നാം തരംഗം ഇന്ത്യയില്‍ വീശിയടിച്ചപ്പോള്‍ ജമ്മുകശ്മീര്‍ മുതല്‍ കേരളം വരെ റോഡു മാര്‍ഗം സഞ്ചരിച്ച് മീഡിയ ടീമിനെ നയിച്ച് നൂറിലധികം ദിവസം അവര്‍ നടത്തിയ മാധ്യമപ്രവര്‍ത്തനം ലോകത്തിന് തന്നെ പുതു അനുഭവം നല്‍കുന്നതാണെന്ന് ജൂറി വിലയിരുത്തി.

കോവിഡ് കാലത്ത് ബര്‍ഖ ദത്ത് നടത്തിയ മാധ്യമപ്രവര്‍ത്തനം അസാധാരണവും മാതൃകാപരവുമാണെന്ന് തോമസ് ജേക്കബ് ചെയര്‍മാനും ഡോ.സെബാസ്റ്റിയന്‍ പോള്‍, എം.പി.അച്യുതന്‍, കെ.വി.സുധാകരന്‍, ഡോ.നീതു സോന, ഡോ.മീന ടി പിളള എന്നിവര്‍ അംഗങ്ങളുമായ ജൂറി വിലയിരുത്തി.
മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് ബര്‍ഖ ദത്തിന് സമ്മാനിക്കും. 49കാരിയായ ബര്‍ഖ ദത്തിന് പത്മശ്രീ ഉള്‍പ്പെടെയുളള പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

മീഡിയാ അക്കാദമി ഫെലോഷിപ്പുകള്‍

സമഗ്ര ഗവേഷണം
75,000 രൂപയുടെ ഫെലോഷിപ്പ്
1 സിബി കാട്ടാമ്പിളളി  മലയാള മനോരമകേരള രാഷ്ട്രീയം കാലം ഭരണം ചരിത്രം
2. ഡി.പ്രമേഷ് കുമാര്‍ മാതൃഭൂമി ടിവി ഫേക്ക് ന്യൂസും മാധ്യമങ്ങളും
3.പി.വി.ജിജോദേശാഭിമാനി വ്യാജവാര്‍ത്ത:വിനിമയവും പ്രത്യയശാസ്ത്രവും
4. എസ്.രാധാകൃഷ്ണന്‍ മാസ്‌കോം മാധ്യമ പ്രവര്‍ത്തകരിലെ സംരംഭകത്വവികസനം
5. അഖില പ്രേമചന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസ്  കോവിഡ് കാലത്തെ മാധ്യമപ്രവര്‍ത്തനം : ലിംഗപരമായ കാഴ്ചപ്പാട്
6. എന്‍.ടി.പ്രമോദ്മാധ്യമം  ആയുര്‍വേദ കേരളവും മാധ്യമങ്ങളും; ചരിത്രം മറന്ന ചിലതിന്റെ ഓര്‍മപ്പെടുത്തലുകള്‍
7. എന്‍.കെ.ഭൂപേഷ് സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍  കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ചരിത്രവും വര്‍ത്തമാനവും, പരമ്പരാഗത വാര്‍ത്ത മേഖലയിലുണ്ടാക്കിയ സ്വാധീനവും
8. നൗഫിയ ടി.എസ് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തക കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ ജീവിതങ്ങളില്‍ മാധ്യമങ്ങളുടെ സ്വാധീനം
പൊതു ഗവേഷണം
10,000 രൂപയുടെ ഫെലോഷിപ്പ്
1. സി.എസ്.ഷാലറ്റ് കേരള കൗമുദി  21ാം നൂറ്റാണ്ടിലും മാധ്യമ ലോകത്ത് ഒളിഞ്ഞും മറഞ്ഞും ഇരിക്കുന്ന ജാതി, അരിക് വത്കരണത്തില്‍ കാലക്രമേണ ദളിത്ആദിവാസി വിഭാഗങ്ങളുടെ കൊഴിഞ്ഞുപോക്ക്
2. ലത്തീഫ് കാസിം ചന്ദ്രിക  ആദിവാസികളുടെ  പുരോഗതിയില്‍ മാധ്യമങ്ങളുടെ പങ്ക്
3. നീതു സി.സിമെട്രോവാര്‍ത്ത  കേരളത്തിലെ ദളിത്ആദിവാസി ഭൂസമരങ്ങളിലെ മാധ്യമ ഇടപെടലുകള്‍
4. എം.വി.വസന്ത് ദീപിക  ശ്വാസം, വിശ്വാസം, അന്ധവിശ്വാസം കാലാന്തര മാധ്യമങ്ങളില്‍.
5. സി.കാര്‍ത്തികഅധ്യാപിക  വീടുകള്‍ ക്ലാസുമുറികള്‍ ആകുമ്പോള്‍: വിദ്യാഭ്യാസ ചാനലിലൂടെയുള്ള അധ്യയനത്തെക്കുറിച്ചുള്ള പഠനം
6. എം.ആമിയ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്  Reluctance of mainstream media in covering cultural disconnect oft ribal people under voluntary forest relocation scheme
7. പ്രവീണ്‍ദാസ്മലയാള മനോരമ  റേഡിയോയുടെ അത്ഭുതകരമായ തിരിച്ചുവരവ് അച്ചടിമാധ്യമങ്ങളെ പഠിപ്പിക്കുന്നതെന്ത്
8.അരവിന്ദ് ഗോപിനാഥ്മലയാളം വാരിക  വികസനം, പരിസ്ഥിതി, മാധ്യമങ്ങള്‍
9. ടി.കെ.ജോഷി സുപ്രഭാതം   മാധ്യമങ്ങളുടെ ജാതിബോധം
10. അസ്ലം.പി മാധ്യമം  ഉറുദുഭാഷയും പ്രസിദ്ധീകരണങ്ങളും കേരളീയ ബൗദ്ധിക തലത്തിന് നല്‍കിയ സംഭാവന
11. ബി.ബിജീഷ് മലയാള മനോരമ   ഇന്ത്യയിലെ പാരിസ്ഥിതിക പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രം
12. സാലിഹ്.വി മാധ്യമം ന്യൂസ് റൂമുകളിലെ മോര്‍ഗുകള്‍ അഥവാ റഫറന്‍സ് ലൈബ്രറികള്‍
13. ഷിബു.ഇ.വി.മംഗളം വ്യാജവാര്‍ത്ത ചെറുക്കുന്നതില്‍ മാധ്യമങ്ങളുടേയും മാധ്യമസ്ഥാപനങ്ങളുടേയും പങ്ക്
14. എം.ഡി.ശ്യാംരാജ് സഭ ടിവി  ആഗോള പ്രതിഭാസമെന്ന നിലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അക്രമം  ഇന്ത്യയിലെ വനിതാ മാധ്യമപ്രവര്‍ത്തകരെ കേന്ദീകരിച്ച് താരതമ്യ പഠനം
15 പി.ബിനോയ് ജോര്‍ജ് ജീവന്‍ ടിവി  നവോത്ഥാനവും അച്ചടിമാധ്യമങ്ങളും
16. പി.വി.ജോഷിലകൈരളി ടിവി   ആദിവാസി സ്ത്രീസമൂഹജീവിത പശ്ചാത്തലങ്ങളും മാധ്യമസമൂഹവും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com