വാസവൻ ഉപയോ​ഗിച്ച വെള്ള ഇന്നോവ ക്രിസ്റ്റ ഇനി മുഖ്യന്; മന്ത്രിമാർക്കും പുതിയ കാർ ഇല്ല

ഒന്നാം നമ്പർ മുഖ്യമന്ത്രിക്കും രണ്ടാം നമ്പർ ലീ​ഗ് മന്ത്രിക്കും
Kerala Chief Minister-designate VD Satheesan arrives at Thiruvananthapuram International Airport
car policy
Updated on
1 min read

തിരുവനന്തപുരം: മുൻ സർക്കാരിൽ മന്ത്രി വിഎൻ വാസവൻ ഉപയോ​ഗിച്ച കാർ നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്റെ ഔദ്യോ​ഗിക വാഹനമായി മാറും. പുതിയ വാഹനങ്ങൾ വാങ്ങേണ്ടതില്ലെന്നാണ് തീരുമാനം. അതിനാൽ മുൻ സർക്കാരിലെ മന്ത്രിമാർ ഉപയോ​ഗിച്ച ഇന്നോവ ക്രിസ്റ്റകളാണ് നിയുക്ത മന്ത്രിമാർക്കും നൽകുന്നത്. വാസവൻ ഉപയോ​ഗിച്ച 2024 മോഡൽ വെള്ള ക്രിസ്റ്റയാണ് സതീശന്റെ ഔദ്യോ​ഗിക വാഹനമാകുന്നത്.

നിലവിൽ ഏറ്റവും കുറവ് ഓടിയ കാറും വാസവൻ ഉപയോ​ഗിച്ച ക്രിസ്റ്റയാണ്. 6000 കിലോമീറ്റർ മാത്രമാണ് വണ്ടി ഓടിയിട്ടുള്ളത്.

‌മുഖ്യമന്ത്രിയുടെ ഓഫീസിനു നൽകിയിരുന്ന ഒരു വെള്ള ക്രിസ്റ്റ കൂടി ടൂറിസം ​ഗാരേജിലുണ്ട്. നേരത്തെ പിണറായി വിജയൻ പൊലീസിന്റെ കറുത്ത ഇന്നോവകളാണ് ഉപയോ​ഗിച്ചിരുന്ന. അതിനാൽ ഈ കാർ കൂടുതൽ ഓടിയിട്ടില്ല. ഇതും മുഖ്യമന്ത്രിക്കായി മാറ്റി വയ്ക്കാനാണ് തീരുമാനം. ഒദ്യോ​ഗിക വാഹനം അറ്റകുറ്റപ്പണിക്ക് കൊടുക്കുമ്പോൾ പകരം ഉപയോ​ഗിക്കുന്നതിനു വേണ്ടിയാണിത്.

Kerala Chief Minister-designate VD Satheesan arrives at Thiruvananthapuram International Airport
മന്ത്രിസഭയിൽ ആരൊക്കെ, വകുപ്പുകൾ എങ്ങനെ? ഇന്നറിയാം; രണ്ട് മണിയോടെ പട്ടിക ​ഗവർണർക്ക് കൈമാറും

സ്ഥാനമേൽക്കുന്ന മന്ത്രിമാർക്കായി 24 ഇന്നോവ ക്രിസ്റ്റകൾ ടൂറിസം വകുപ്പ് സജ്ജീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമായി 21 എണ്ണവും സ്പീക്കർ, ഡ‍െപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് എന്നിവർക്കായി ഓരോ വാഹനവും നൽകും. ഒന്നാം നമ്പർ മുഖ്യമന്ത്രിക്കും രണ്ടാം നമ്പർ ലീ​ഗ് മന്ത്രിക്കുമായിരിക്കും. ഘടകക്ഷി നേതാക്കൾക്ക് അടുത്ത നമ്പറുകൾ ക്രമത്തിൽ നൽകും. ഷിബു ബേബിജോൺ 51, കെ മുരളീധരൻ 11, തിരുവഞ്ചൂർ രാധകൃഷ്ണൻ 10, എപി അനിൽകുമാർ 7 എന്നിങ്ങനെ നമ്പറുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിമാർ ആവശ്യപ്പെടുന്നതനുസരിച്ച് നമ്പർ മാറ്റി നൽകാറുണ്ട്.

മുഖ്യമന്ത്രിയായി സ്ഥാനമേറ്റപ്പോൾ പിണറായി വിജയനും വെള്ള ഇന്നോവയാണ് ഉപയോ​ഗിച്ചിരുന്നത്. സുരക്ഷ കൂട്ടുന്നതിന്റെ ഭാ​ഗമായി പൊലീസാണ് കറുത്ത വാഹ​ന വ്യൂഹത്തിലേക്ക് മാറ്റിയത്. വിവിഐപി വാഹനങ്ങൾക്ക് കറുത്ത നിറം ഉപയോ​ഗിക്കണമെന്നാണ് കേന്ദ്ര നിർദ്ദേശം. പൈലറ്റ്, എസ്കോർട്ട് വാഹനങ്ങളായി കറുത്ത ഇന്നോവകളാണ് ഉപയോ​ഗിച്ചിരുന്നത്. ഇവ പൊലീസിലേക്ക് തിരിച്ചയച്ചിട്ടുണ്ട്.

Kerala Chief Minister-designate VD Satheesan arrives at Thiruvananthapuram International Airport
വയനാട് ടൗണ്‍ഷിപ്പിലെ ആദ്യ താമസക്കാര്‍; ഗൃഹപ്രവേശനം ഇന്ന്, പുതിയ സ്വപ്‌നങ്ങളുമായി വിജയനും കുടുംബവും
Summary

VD Satheesan official car, kerala ministers new car policy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com