

കൊച്ചി: ലേണേഴ്‌സ് ലൈസന്‍സ് അപേക്ഷകര്‍ക്ക് വഴികാട്ടിയായി കേരള മോട്ടോര്‍ വാഹന വകുപ്പ് ആപ്പ് പുറത്തിറക്കുന്നു. എംവിഡി ലീഡ്‌സ് മൊബൈല്‍ ആപ്ലിക്കേഷന്‍ ആണ് പുറത്തിറങ്ങുക.
ഡ്രൈവിങ് ടിപ്പുകള്‍, റോഡ് അടയാളം, റോഡ് മാര്‍ക്കിങുകള്‍ എന്നിവയെ സംബന്ധിച്ച് ലളിതമായി ഈ ആപ്പിലൂടെ മനസിലാക്കാന്‍ കഴിയും. ഉദ്യോഗാര്‍ഥികള്‍ക്ക് സൗകര്യപ്രദമായ സമയത്ത് മോക്ക് ടെസ്റ്റുകള്‍ നടത്താമെന്നതാണ് മറ്റൊരു പ്രത്യേകത. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ ആപ്പ് ലഭ്യമാണ്. പരിഷ്‌കരിച്ച ലേണേഴ്‌സ് ടെസ്റ്റ് ഫോര്‍മാറ്റില്‍ കൂടുതല്‍ ചോദ്യങ്ങളുള്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല തെറ്റായ ഉത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കും ഉണ്ട്. നിലവിലെ 20 ചോദ്യങ്ങള്‍ക്ക് പകരം പുതിയ പരീക്ഷയില്‍ 30 ചോദ്യങ്ങള്‍ ഉണ്ടാകും. ഓരോ തെറ്റിനും 0.25 നെഗറ്റീവ് മാര്‍ക്കും ഉണ്ടാകും.
ഡ്രൈവിങ്, ട്രാഫിക് നിയമങ്ങള്‍ എന്നിവയെക്കുറിച്ച് ഉദ്യോഗാര്‍ഥികളെ ബോധവല്‍ക്കരിക്കുന്നതിനും ലേണേഴ്‌സ് ടെസ്റ്റിലെ മാറ്റങ്ങള്‍ക്ക് സജ്ജരാക്കുന്നതിനും ആപ്പ് സഹായിക്കുന്നു. മോക്ക് ടെസ്റ്റുകള്‍ നടത്തുന്നതിലൂടെ യഥാര്‍ഥ പരീക്ഷയില്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയുമെന്നും സംസ്ഥാന ഗതാഗത കമ്മീഷണര്‍ നാഗരാജു ചക്കിലം പറഞ്ഞു.
സ്വകാര്യ ബസ് യാത്രകള്‍ക്കുള്ള കണ്‍സഷന്‍ ടിക്കറ്റുകള്‍ ക്ലെയിം ചെയ്യുന്നതിനും വിദ്യാര്‍ഥികള്‍ക്ക് ആപ്പ് ഉപയോഗിക്കാം. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ആപ്പ് ലഭ്യമാണ്.
The state motor vehicles department (MVD) is tightening the noose for learner’s licence applicants, while at the same time providing them the tools to sort it out. It is all set to launch the ‘MVD Leads’ mobile application, which is designed to be a guide for those tackling the new test format.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates