കേരള പൊലീസ് പങ്കുവെച്ച വീഡിയോയിലെ ദൃശ്യം
കേരള പൊലീസ് പങ്കുവെച്ച വീഡിയോയിലെ ദൃശ്യം

'കുഞ്ഞുമക്കളുടെ ആഘോഷക്കാലം'; കുട്ടികളുടെ മേല്‍ ശ്രദ്ധ വേണം, കേരള പൊലീസിന്റെ മുന്നറിയിപ്പ്- വീഡിയോ 

വാര്‍ഷിക പരീക്ഷ കഴിഞ്ഞ് സ്‌കൂളുകള്‍ പൂട്ടിയതോടെ, അവധിക്കാലത്തേയ്ക്ക് കടന്നിരിക്കുകയാണ്
Published on

തിരുവനന്തപുരം: വാര്‍ഷിക പരീക്ഷ കഴിഞ്ഞ് സ്‌കൂളുകള്‍ പൂട്ടിയതോടെ, അവധിക്കാലത്തേയ്ക്ക് കടന്നിരിക്കുകയാണ്. ഇനി രണ്ടുമാസം കുട്ടികള്‍ക്ക് കളിച്ചും ചിരിച്ചും തിമര്‍ത്ത് നടക്കാം. അവധിക്കാലത്ത് കുട്ടികള്‍ പുഴയിലും മറ്റും ഇറങ്ങി അപകടത്തില്‍പ്പെടുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ഇത്തവണ ഉണ്ടാവാതിരിക്കാന്‍ കുട്ടികളുടെ മേല്‍ മുതിര്‍ന്നവര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേരള പൊലീസ്.

ഇറക്കത്തില്‍ സൈക്കിള്‍ ചവിട്ടുന്ന കുട്ടി നിയന്ത്രണം വിട്ട് കാട്ടിലേക്ക് വീഴുന്ന ദൃശ്യം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് കൊണ്ടാണ് കേരള പൊലീസിന്റെ മുന്നറിയിപ്പ്. 'അവധിക്കാലമാണ് ... കുഞ്ഞുമക്കളുടെ ആഘോഷക്കാലം. ഞങ്ങള്‍ക്ക് പറയാനുള്ളത് മുതിര്‍ന്നവരോടാണ്..   കുട്ടികളുടെ മേല്‍ നമ്മുടെ ശ്രദ്ധ ഉണ്ടാകണം'- കേരള പൊലീസിന്റെ വാക്കുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com