തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില് വീണ്ടും മാറ്റം. അഞ്ച് ജില്ലകളില് തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചു. മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലര്ട്ടാണ്. രാവിലെ ആറ് ജില്ലകളില് മാത്രമേ മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നുള്ളു. അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം.
തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര് ജില്ലകളിലാണ് ഓറഞ്ച് അലര്ട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി, തൃശൂര്, പാലക്കാട് ജില്ലകളില് കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു.
നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര് കാസര്കോട് വരെയുള്ള ജില്ലകളിലും തിങ്കളാഴ്ച തൃശൂര്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര് കാസര്കോട് വരെയുള്ള ജില്ലകളിലും മുതല് കാസര്കോട് വരെയുള്ള ജില്ലകളിലും ചൊവ്വാഴ്ച തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര് വരെയുള്ള ജില്ലകളിലും ബുധന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്, പാലക്കാട് മലപ്പുറം വരെയുള്ള ജില്ലകളിലുമാണ് ശക്തമായ മഴ മുന്നറിയിപ്പ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates