heavy rain alert
heavy rain alertപ്രതീകാത്മക ചിത്രം

ന്യൂനമർദ്ദം: സംസ്ഥാനത്ത് ഇന്നുമുതൽ ശക്തമായ മഴ; 50 കിലോമീറ്റർ വേ​ഗത്തിൽ കാറ്റ്, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നുമുതൽ ( ബുധനാഴ്ച) മഴ വീണ്ടും ശക്തമാകാൻ സാധ്യത.
Published on

തിരുവനന്തപുരം: ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നുമുതൽ ( ബുധനാഴ്ച) മഴ വീണ്ടും ശക്തമാകാൻ സാധ്യത. വരുംദിവസങ്ങളിൽ വടക്കൻ കേരളത്തിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിർദേശം നൽകി.

ഝാർഖണ്ഡിന് മുകളിലായാണ് ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നത്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നത്. ശനിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ‌ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വ്യാഴാഴ്ച വരെ മണിക്കൂറിൽ പരമാവധി 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാ​ഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

heavy rain alert
കൊഴിഞ്ഞുപോയ കാലത്തെ മറികടന്ന് വിടർന്ന 'സ്വർണ്ണ മന്ദാരപ്പൂവ്'; 70 കാരി പന്ത്രണ്ടാം ക്ലാസ് തുല്യതാ പരീക്ഷ പാസായി, സ്വന്തം കവിതകൾ പുസ്തകമാക്കി

ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴ പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ശനിയാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

heavy rain alert
സംസ്ഥാനത്തെ ഏറ്റവും അപകടകരമായ റോഡുകൾ എറണാകുളത്തും തിരുവനന്തപുരത്തും; ഏറ്റവും കൂടുതൽ അപകടങ്ങളും മരണങ്ങളും ഈ ജില്ലകളിൽ
Summary

heavy rain in kerala starts from today onwards

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com