മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് മൂന്ന് ജില്ലകളില്‍ അതിതീവ്രമഴ; 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, നാളെ ചുഴലിക്കാറ്റ്?

ഇരട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം
kerala rain alert
kerala rain alertfile
Edited By:
Updated on: 
1 min read

തിരുവനന്തുപുരം: ഇരട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രവും തീവ്രവുമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ് ഉള്ളത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട് ഒഴികെയുള്ള മറ്റു ജില്ലകളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ ഒറപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ മലപ്പുറം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് തീവ്രമഴ പ്രവചിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍ ഒഴികെയുള്ള എല്ലാ ജില്ലകളിലും തിങ്കളാഴ്ച മഴ മുന്നറിയിപ്പ് ഉണ്ട്. മറ്റു ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് ആണ് കാലാവസ്ഥ വകുപ്പ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. തെക്കുകിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്ന ലക്ഷദ്വീപിന് മുകളിലായുമാണ് ഒരു ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നത്. ന്യൂനമര്‍ദ്ദവുമായി ബന്ധപ്പെട്ട ചക്രവാതച്ചുഴിയില്‍ നിന്ന് കേരളത്തിലൂടെ വടക്കന്‍ തമിഴ്നാട് തീരം വരെ ന്യൂനമര്‍ദ്ദ പാത്തി ട്രഫും സ്ഥിതിചെയ്യുന്നുണ്ട്.

മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും സമീപ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും മറ്റൊരു ശക്തി കൂടിയ ന്യൂനമര്‍ദ്ദം തുടരുന്നു. നാളെ രാവിലെ മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. പടിഞ്ഞാറ്-വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നീങ്ങി കൂടുതല്‍ ശക്തിപ്രാപിച്ച് ഒക്ടോബര്‍ 28-ന് രാവിലെ മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് കേരളത്തില്‍ മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

kerala rain alert
'ഒരു നിമിഷത്തെ തിടുക്കം ജീവിതം മാറ്റി മറിച്ചേക്കാം'; ഓവർടേക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പങ്കുവെച്ച് എംവിഡി
kerala rain alert
'പിഎസ് സി ചെയര്‍മാനെ പുറത്താക്കണം'; രാഷ്ട്രപതിക്ക് ആര്‍ലേക്കറുടെ ശുപാര്‍ശ
Summary

kerala rain alert today, heavy rain in districts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com