മുന്നറിയിപ്പില്‍ മാറ്റം; ബുധനാഴ്ച മുതല്‍ ശക്തമായ മഴ, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

kerala rain alert
പ്രതീകാത്മകംഫയൽ
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അടുത്ത 5 ദിവസം കേരളത്തില്‍ ശക്തമായ മഴ സാധ്യതയാണ് പ്രവചിക്കുന്നത്. ബുധന്‍,വ്യാഴം, വെള്ളി ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

kerala rain alert
ആളില്ലാത്ത വീടിന്റെ ബാത്റൂമിൽ അവശനിലയിൽ; കാണാതായ മാങ്കുളം ഗ്രാമപഞ്ചായത്ത് അംഗത്തെ കണ്ടെത്തി

ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പാണുള്ളത്. വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലാണ് മുന്നറിപ്പുള്ളത്.

വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട്

29/04/2026 : പത്തനംതിട്ട, ഇടുക്കി

30/04/2026 : കണ്ണൂര്‍, കാസര്‍കോട്

01/05/2026 : പത്തനംതിട്ട, ഇടുക്കി, വയനാട്

Summary

kerala rain alert, yellow alert warning

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com