പണിക്കിടെ ഇടിമിന്നലേറ്റു, കോഴിക്കോട് ആറ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്

ബോധരഹിതരായി വീണവരെ നാട്ടുകാരാണ് ആശുപത്രികളിലെത്തിച്ചത്.
LIGHTING
കോഴിക്കോട് ആറ് പേർക്ക് ഇടിമിന്നലേറ്റു
Updated on: 
1 min read

കോഴിക്കോട്: കോഴിക്കോട് കായണ്ണയിൽ ഇടിമിന്നലേറ്റ് ആറ് പേർക്ക് പരിക്ക്. തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾക്കാണ് പരിക്കേറ്റത്. വൈകുന്നേരം ആറ് മണിയോടെയാണ് അപകടം.

തൊഴിലുറപ്പിന്‍റെ ഭാഗമായി തോട്ടത്തിൽ പണിയെടുക്കുന്നതിനിടെയാണ് മിന്നലേറ്റത്. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല. ബോധരഹിതരായി വീണവരെ നാട്ടുകാരാണ് ഉടന്‍ ആശുപത്രികളിലെത്തിച്ചത്.

കനത്ത മഴയില്ലെങ്കിലും അതിശക്തമായ ഇടിമിന്നലാണ് പ്രദേശത്ത് ഉണ്ടായത്. പേരാമ്പ്ര താലൂക്കാശുപത്രിയിലും സഹകരണ ആശുപത്രിയിലുമാണ് പരിക്കേറ്റവര്‍ ചികിത്സ തേടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER