'എന്തിനാണ് ഹാളിന് എംടിയുടെ പേരിടുന്നത്?, എന്തിനാണ് എഴുത്തുകാരെ ഇങ്ങനെ അനാദരിക്കുന്നത്?'

പത്തു കൊല്ലം മുമ്പ് തൃശ്ശൂരിലെ റീജണല്‍ തീയറ്ററിന് 'കെ ടി മുഹമ്മദ് മെമ്മോറിയല്‍ തീയറ്റര്‍' എന്ന് പേര് നല്‍കിയ സാഹചര്യം ചുണ്ടിക്കാട്ടി എഴുത്തുകാരന്‍ അഷ്ടമൂര്‍ത്തി
kerala sahitya akademi hall naming controversy Writer Ashtamoorthy reaction
kerala sahitya akademi hall naming controversy Writer Ashtamoorthy reactionSocial Media
Updated on
1 min read

തൃശൂര്‍: കേരള സാഹിത്യ അക്കാദമി ഹാളിന് അന്തരിച്ച സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ പേരിടുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പ്രതികരണവുമായി എഴുത്തുകാരന്‍ അഷ്ടമൂര്‍ത്തി. അക്കാദമിയിലെ മെയിന്‍ ഹാളിന് എം ടി വാസുദേവന്‍ നായരുടെ പേരിടുന്നത് എന്തിനാണ് എന്ന ചോദ്യമാണ് എഴുത്തുകാരന്‍ ഉയര്‍ത്തുന്നത്. മെയിന്‍ ഹാളിന് എം ടിയുടെ പേര് നല്‍കിയാല്‍ തന്നെ ആരും ആ പേര് പറയില്ല എന്ന് ഉറപ്പാണ്. പത്തു കൊല്ലം മുമ്പ് തൃശ്ശൂരിലെ റീജണല്‍ തീയറ്ററിന് 'കെ ടി മുഹമ്മദ് മെമ്മോറിയല്‍ തീയറ്റര്‍' എന്ന് പേര് നല്‍കിയ സാഹചര്യം ചുണ്ടിക്കാട്ടി അഷ്ടമൂര്‍ത്തി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

kerala sahitya akademi hall naming controversy Writer Ashtamoorthy reaction
'മഹാപ്രതിഭയോടുള്ള അനാദരവ്'; എംടി സ്മാരക ഹാള്‍ സംബന്ധിച്ച വിവാദങ്ങള്‍ ദുഃഖകരമെന്ന് അശോകന്‍ ചരുവില്‍

'കെ ടി മുഹമ്മദ് മെമ്മോറിയല്‍ തീയറ്റര്‍' എന്നു പേരിട്ട മെയിന്‍ ഹാള്‍ ഇപ്പോഴും അറിയപ്പെടുന്നത് റീജണല്‍ തീയറ്റര്‍ എന്നാണ് അറിയപ്പെടുന്നത്. അത് ഒരു വിധത്തില്‍ എഴുത്തുകാരനോടുള്ള അനാദരവാണ്. അക്കാദമി ഹാളിന് എം ടി യുടെ പേരു നല്‍കിയാലും മെയിന്‍ ഹാള്‍ എന്നല്ലാതെ നമ്മളാരും 'എം ടി വാസുദേവന്‍ മെമ്മോറിയല്‍ ഓഡിറ്റോറിയം' എന്നു പറയില്ല എന്നുറപ്പാണ്. പേരുമാറ്റത്തിലൂടെ വീണ്ടും ഒരെഴുത്തുകാരനെ അനാദരിക്കാനുള്ള സാഹചര്യം ഒരുക്കാനാണ് അക്കാദമി പുറപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തന്റെ പ്രതികരണം എംടിയോടുള്ള അനാദരവായി കണക്കാക്കരുത് എന്നും അദ്ദേഹം പറയുന്നു.

kerala sahitya akademi hall naming controversy Writer Ashtamoorthy reaction
ശിഥിലനിദ്രകളും ദീർഘനിദ്രകളും

ഫെയ്സ്ബുക്ക് പോസ്റ്റ് പൂര്‍ണരുപം-

ഇത്രയും നീണ്ട ഒരു പേര്!

കേരള സാഹിത്യ അക്കാദമിയുടെ മെയിന്‍ ഹാളിന് 'എം. ടി. വാസുദേവന്‍ നായര്‍ മെമ്മോറിയല്‍ ഓഡിറ്റോറിയം' എന്നു പേരിടുന്നതിനെപ്പറ്റി വിവാദങ്ങള്‍ നടക്കുകയാണല്ലോ.

എന്തിനാണ് മെയിന്‍ ഹാളിന് എം. ടി. വാസുദേവന്‍ നായരുടെ പേരിടുന്നത്? പത്തു കൊല്ലം മുമ്പ് തൃശ്ശൂരിലെ റീജണല്‍ തീയറ്ററിന് 'കെ. ടി. മുഹമ്മദ് മെമ്മോറിയല്‍ തീയറ്റര്‍' എന്നു പേരിട്ടിരുന്നു. ഇപ്പോള്‍ ആരെങ്കിലും ആ പേരു പറയുന്നുണ്ടോ റീജണല്‍ തീയറ്റര്‍ എന്നല്ലാതെ? ഫലത്തില്‍ അത് കെ. ടി. യോടുള്ള അനാദരവല്ലേ?

അക്കാദമി ഹാളിന് എം. ടി. യുടെ പേരു നല്‍കിയാലും മെയിന്‍ ഹാള്‍ എന്നല്ലാതെ നമ്മളാരും 'എം. ടി. വാസുദേവന്‍ മെമ്മോറിയല്‍ ഓഡിറ്റോറിയം' എന്നു പറയില്ല എന്നുറപ്പാണ്. ഇത്രയും നീണ്ട ഒരു പേര്!

അങ്ങനെ വീണ്ടും ഒരെഴുത്തുകാരനെ അനാദരിക്കാന്‍ അക്കാദമി എന്തിനാണ് പുറപ്പെടുന്നത്?

കുറിപ്പ്: ഇത് എം. ടി. യോടുള്ള അനാദരവായി വ്യാഖ്യാനിക്കരുത്.

Summary

Writer Ashtamoorthy react to the ongoing discussions about naming the Kerala Sahitya Akademi Hall M.T. Vasudevan Nair.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com