25 കോടി രൂപ ഒന്നാം സമ്മാനം, തിരുവോണം ബമ്പറിനായി ഭാഗ്യാന്വേഷികളുടെ തിരക്ക്; ആദ്യദിനം വിറ്റഴിച്ചത് ആറുലക്ഷത്തില്‍പ്പരം ടിക്കറ്റുകള്‍

25 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പര്‍ 2024 (BR 99) ലോട്ടറി ടിക്കറ്റിന് ആദ്യ ദിവസം മികച്ച വില്‍പ്പന
kerala lottery result
വ്യാഴാഴ്ച വൈകുന്നേരം 4 മണി വരെയുള്ള കണക്കനുസരിച്ചു 6,01,660 ടിക്കറ്റുകളാണ് വിറ്റത്ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം: 25 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പര്‍ 2024 (BR 99) ലോട്ടറി ടിക്കറ്റിന് ആദ്യ ദിവസം മികച്ച വില്‍പ്പന. വ്യാഴാഴ്ച വൈകുന്നേരം 4 മണി വരെയുള്ള കണക്കനുസരിച്ചു 6,01,660 ടിക്കറ്റുകളാണ് വിറ്റത്.

ആദ്യ ഘട്ടം ആകെ അച്ചടിച്ച 10 ലക്ഷം ടിക്കറ്റുകളില്‍ 6 ലക്ഷത്തിലധികം ടിക്കറ്റുകള്‍ ആദ്യ ദിനം തന്നെ വിറ്റഴിഞ്ഞു. കൂടുതല്‍ ടിക്കറ്റുകള്‍ വിപണിയില്‍ എത്തിക്കാനുള്ള നടപടികള്‍ ലോട്ടറി വകുപ്പ് ആരംഭിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

500 രൂപയാണ് ടിക്കറ്റ് നിരക്ക്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക്, മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം സമ്മാനമെന്ന കണക്കില്‍ 20 പേര്‍ക്ക് ലഭിക്കും. ഓരോ പരമ്പരയിലും 10 പേര്‍ക്കു വീതം അഞ്ചു ലക്ഷവും രണ്ടു ലക്ഷവുമാണ് യഥാക്രമം നാലും അഞ്ചും സമ്മാനങ്ങള്‍. സമാശ്വാസ സമ്മാനമായി ഒന്‍പതു പേര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം ലഭ്യമാകും. കൂടാതെ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.

kerala lottery result
വയനാട് ദുരന്തം: നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവെച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com