മിനി കാപ്പനെ മാറ്റും, ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ ആവശ്യം അംഗീകരിച്ച് വിസി; കേരള സര്‍വകലാശാലയില്‍ സമവായം

കാര്യവട്ടം ക്യാംപസിലെ ജോയിന്റ് രജിസ്ട്രാറായ ഡോ. രശ്മിക്കാണ് പകരം ചുമതല നല്‍കിയിട്ടുള്ളത്
Kerala University
Kerala Universityഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ സിന്‍ഡിക്കേറ്റ് പോരില്‍ താല്‍ക്കാലിക ശമനം. സര്‍വകലാശാല താല്‍ക്കാലിക രജിസ്ട്രാര്‍ പദവിയില്‍ നിന്നും മിനി കാപ്പനെ മാറ്റി. ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ ആവശ്യം വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മേല്‍ അംഗീകരിക്കുകയായിരുന്നു.

Kerala University
സിപിഎം എന്നും വിശ്വാസികള്‍ക്കൊപ്പം, അയ്യപ്പസംഗമത്തെ എതിര്‍ക്കുന്നത് വര്‍ഗീയവാദികള്‍: എം വി ഗോവിന്ദന്‍

കാര്യവട്ടം ക്യാംപസിലെ ജോയിന്റ് രജിസ്ട്രാറായ ഡോ. രശ്മിക്കാണ് പകരം ചുമതല നല്‍കിയിട്ടുള്ളത്. സര്‍വകലാശാലയില്‍ നടന്ന യോഗത്തില്‍ മിനി കാപ്പനും പങ്കെടുത്തിരുന്നു. എന്നാല്‍ ഇന്നു തന്നെ രശ്മിക്ക് ചുമതല കൈമാറുമെന്നാണ് സര്‍വകലാശാല അധികൃതര്‍ സൂചിപ്പിക്കുന്നത്.

കേരള സര്‍വകലാശാലയിലെ ഭരണപ്രതിസന്ധിയില്‍ അയവു വരുന്നത്. രണ്ടു മാസത്തിനു ശേഷമാണ് സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റ് യോഗം ചേരുന്നത്. ഒരു കാരണവശാലും രജിസ്ട്രാര്‍ ആയി മിനി കാപ്പനെ അംഗീകരിക്കാനാകില്ലെന്ന് ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ നിലപാടെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് മിനി കാപ്പനെ മാറ്റാന്‍ വിസി സമ്മതിച്ചത്.

Kerala University
എഐജിയുടെ വാഹനം ഇടിച്ചു, പരിക്കേറ്റ അതിഥി തൊഴിലാളിയെ പ്രതിയാക്കി പൊലീസിന്റെ 'വിചിത്ര നടപടി'

ഭാരതാംബ വിവാദത്തെത്തുടര്‍ന്ന് രജിസ്ട്രാറായിരുന്ന ഡോ. കെ എസ് അനില്‍കുമാറിനെ വൈസ് ചാന്‍സലര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ സിന്‍ഡിക്കേറ്റ് യോഗം സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. എന്നാല്‍ വിസി ഇതംഗീകരിച്ചില്ല. ഇതേത്തുടര്‍ന്നുള്ള നിയമനടപടികള്‍ ഇപ്പോള്‍ കോടതിയിലാണ്. അതിനാല്‍ ഈ വിഷയം ഇന്നത്തെ സിന്‍ഡിക്കേറ്റ് യോഗം പരിഗണിച്ചിരുന്നില്ല.

Summary

Kerala University Vice Chancellor Syndicate fight temporarily eases. Mini Kappan removed from temporary registrar post

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com