കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍; എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രതിഷേധം

പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് സ്ഥാപിച്ച ജലപീരങ്കി പ്രവര്‍ത്തകര്‍ മറികടന്നെങ്കിലും പിന്നീട് പിന്‍വാങ്ങി.
Kerala University Registrar suspended; SFI, DYFI protest
SFI, DYFI protestscreen grab
Updated on
1 min read

തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തില്‍ കേരള സര്‍വ്വകലാശാല രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇടത് സംഘടനകള്‍ രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കേരള സര്‍വകലാശാല വിസി മോഹന്‍ കുന്നുമ്മലിന്റെ നടപടിയില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐയും പിന്നീട് ഡിവൈഎഫ്‌ഐയും രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചുകളിലാണ് സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് സ്ഥാപിച്ച ജലപീരങ്കി പ്രവര്‍ത്തകര്‍ മറികടന്നെങ്കിലും പിന്നീട് പിന്‍വാങ്ങി.

Kerala University Registrar suspended; SFI, DYFI protest
ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്ക് വീട്; പണപ്പിരിവ് നടത്തിയിട്ടില്ലെന്ന് യൂത്ത്‌കോണ്‍ഗ്രസ്

ഇന്ന് വൈകിട്ടോടെയാണ് വിസി മോഹന്‍ കുന്നുമ്മല്‍ രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തത്. വിദേശത്തേക്ക് പോകുന്നതിന് തൊട്ടുമുന്‍പ് രജിസ്ട്രാര്‍ അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത മോഹന്‍ കുന്നുമ്മല്‍ വിസിയുടെ താത്കാലിക ചുമതല സിസ തോമസിന് കൈമാറി. ഇത് സംബന്ധിച്ച അറിയിപ്പും പുറത്തുവിട്ടു. സെനറ്റ് ഹാളിലെ പരിപാടി മുന്‍വിധിയോടെ റദ്ദാക്കി ഗവര്‍ണ്ണറോട് അനാദരവ് കാണിച്ചെന്ന് വിമര്‍ശിച്ചാണ് റജിസ്ട്രാര്‍ക്കെതിരായ അസാധാരണ നടപടി.

Kerala University Registrar suspended; SFI, DYFI protest
'എനിക്കുനേരെ ആക്രമണമുണ്ടായി, ജമാഅത്തെ ഇസ്ലാമി ഏറ്റുവാങ്ങി പ്രചരിപ്പിച്ചു'

ഇല്ലാത്ത അധികാരം ഉപയോഗിച്ചുള്ള സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്ന് രജിസ്ട്രാര്‍ കെഎസ് അനില്‍കുമാര്‍ വ്യക്തമാക്കി. വിസി മോഹന്‍ കുന്നുമ്മലിന്റെ നടപടിയെ സര്‍ക്കാരും തള്ളിപ്പറഞ്ഞു. സര്‍ക്കാരും ഗവര്‍ണ്ണറും തമ്മിലെ പോരിനിടെയാണ് രജിസ്ട്രാര്‍ക്കെതിരെ വിസി വാളെടുത്തത്. സിന്‍ഡിക്കേറ്റ് ചേരാത്ത സമയത്ത് അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കാവുന്ന സര്‍വ്വകലാശാല വകുപ്പ് 10(13) അനുസരിച്ചാണ് അസാധാരണ നടപടി. കഴിഞ്ഞ മാസം 25 ന് സെനറ്റ് ഹാളിലെ പരിപാടിക്ക് ഗവര്‍ണ്ണര്‍ എത്തിയ ശേഷം അനുമതി റദ്ദാക്കിയെന്നാണ് വിസിയുടെ കുറ്റപ്പെടുത്തല്‍. രജിസ്ട്രാര്‍ ബാഹ്യ സമ്മര്‍ദ്ദത്തിന് വഴങ്ങി ചാന്‍സലറോട് അനാദരവ് കാണിച്ചെന്ന് വിമര്‍ശിച്ചാണ് നടപടി.

Summary

SFI, DYFI protest-Clashes erupt during Left organizations' march to Raj Bhavan protesting the suspension of Kerala University registrar in the Bharatamba picture controversy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com