

തിരുവനന്തപുരം: എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ണായക നീക്കവുമായി കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്. സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം. നടപടി അനധികൃത കയ്യേറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലെന്ന് വിശദീകരണം.
എകെജി പഠന ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന 15 സെന്റ് കേരള സര്‍വകലാശാലയുടെ ഭൂമി കയ്യേറിയതാണെന്നും ഇത് ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കേരള സര്‍വകലാശാല മുന്‍ ജോയിന്റ് റജിസ്ട്രാര്‍ ആര്‍എസ് ശശികുമാര്‍ ഹൈക്കോടതിയില്‍ നേരത്തെ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഇതിനു പുറമെ പുറമ്പോക്കും സര്‍വകലാശാലയുടെ സ്ഥലവും ഉള്‍പ്പെടെ 55 സെന്റ് കയ്യേറിയിട്ടുണ്ടെന്നും ഇതും ഒഴിപ്പിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
എകെജി പഠന ഗവേഷണ കേന്ദ്രവും സിപിഎമ്മും കൈവശം വച്ചിരിക്കുന്ന പുറമ്പോക്ക് ഭൂമി തിരുവിതാംകൂര്‍ മഹാരാജാവ് സര്‍വകലാശാലയ്ക്ക് പതിച്ചു തന്നതാണ്. സിപിഎമ്മിന് ഈ ഭൂമിയില്‍ യാതൊരു അവകാശവുമില്ല. ഭൂമി വിട്ടുകൊടുത്ത ഉത്തരവ് ഉണ്ടെങ്കില്‍ ഹാജരാക്കാനും അത് റദ്ദാക്കാനും ഉത്തരവിടണം. അനധികൃതമായി ഭൂമി കയ്യേറിയത് ഒഴിപ്പിക്കണം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates