വഖഫ് ബോർഡിൽ സമവായം: കാന്തപുരം വിഭാഗത്തിന് പ്രാതിനിധ്യം നൽകാൻ ധാരണ

ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം ഒഴിഞ്ഞേക്കും
 Waqf Board
സംസ്ഥാന വഖഫ് ബോര്‍ഡ്
Edited By:
Updated on: 
1 min read

തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉയർന്ന കടുത്ത അതൃപ്തികൾക്കൊടുവിൽ കാന്തപുരം എ.പി. വിഭാഗത്തിന് ബോർഡിൽ അർഹമായ പ്രാതിനിധ്യം നൽകാൻ ധാരണയായി. വഖഫ് വിഷയത്തിൽ സമവായത്തിലെത്തിയതായും നിലവിൽ പ്രഖ്യാപിച്ച ബോർഡിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും വഖഫ് മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. എല്ലാവരെയും ചേർത്തുനിർത്തിക്കൊണ്ടായിരിക്കും മുന്നോട്ടുപോകുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

സമവായത്തിന്റെ ഭാഗമായി മന്ത്രി എൻ. ഷംസുദ്ദീൻ ഇന്ന് വൈകുന്നേരം കാരന്തൂർ മർക്കസിലെത്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തും. സമവായ ഫോർമുല കാന്തപുരത്തെ മന്ത്രി നേരിട്ട് ധരിപ്പിക്കും. മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും നേരിട്ട് ഇടപെട്ടാണ് അനുരഞ്ജന ചർച്ചകൾക്ക് വഴിതുറന്നത്. പൊന്നാനി എംഎൽഎ നൗഷാദ് അലിയും സമവായ നീക്കങ്ങളിൽ നിർണ്ണായക പങ്കുവഹിച്ചു.

 Waqf Board
കോഴിക്കോട് അച്ഛന്‍ മകനെ അടിച്ചുകൊന്നു

പുതിയ സമവായ ഫോർമുല പ്രകാരം കാന്തപുരം വിഭാഗം നിർദ്ദേശിക്കുന്ന പ്രതിനിധിക്ക് വഖഫ് ബോർഡിൽ അംഗത്വം നൽകും. ഇതിനായി നിലവിലെ ബോർഡ് അംഗമായ തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി വഖഫ് ബോർഡ് അംഗത്വം രാജിവെച്ചേക്കും. ഇതിന് പകരമായി, നിലവിൽ കാന്തപുരം വിഭാഗത്തിന്റെ കൈവശമുള്ള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം അവർ ഒഴിയും. നിലവിലെ ഹജ്ജ് കമ്മിറ്റി ചെയർമാൻ ഹുസൈൻ സഖാഫി ചുള്ളിക്കോട് രാജി സമർപ്പിച്ച ശേഷം, തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവിയെ ഹജ്ജ് കമ്മിറ്റി ചെയർമാനായി നിയമിക്കാനാണ് ധാരണയായിരിക്കുന്നത്.

 Waqf Board
വീണാ ജോർജിനെതിരായ വധശ്രമക്കേസ് : ആയുധം ഉപയോഗിച്ചെന്ന് മൊഴി നൽകിയത് മുൻ മന്ത്രിയുടെ നിർദ്ദേശപ്രകാരമെന്ന് ഗൺമാൻ

വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചപ്പോൾ കർശനമായ കാറ്റഗറി മാനദണ്ഡങ്ങൾ പാലിക്കേണ്ടിവന്നതിനാലാണ് ചില സംഘടനകളെ ഉൾപ്പെടുത്താൻ സാധിക്കാതിരുന്നതെന്നും ആരെയും മനഃപൂർവ്വം ഒഴിവാക്കാൻ ശ്രമിച്ചിട്ടില്ലെന്നും മന്ത്രി ഷംസുദ്ദീൻ വിശദീകരിച്ചു. കാന്തപുരം വിഭാഗത്തിന്റെ പരാതി ന്യായമാണെന്നും പ്രശ്നം ചർച്ചകളിലൂടെ രമ്യമായി പരിഹരിക്കുമെന്നും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും നേരത്തെ വ്യക്തമാക്കിയിരുന്നു.

 Waqf Board
ട്രെയിനിറങ്ങി നേരെ പലചരക്ക് വാങ്ങാം; കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ പലചരക്ക് കടകളും സൂപ്പർമാർക്കറ്റുകളും വരുന്നു

സർക്കാർ തലത്തിൽ സമവായ ധാരണ രൂപപ്പെട്ടതോടെ, ബോർഡിൽ പ്രാതിനിധ്യം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഈ മാസം 22-ന് നടത്താനിരുന്ന ജില്ലാ കലക്ടറേറ്റ് മാർച്ച് കാന്തപുരം വിഭാഗം പിൻവലിച്ചേക്കും. വിഷയത്തിൽ അന്തിമ നിലപാട് സ്വീകരിക്കുന്നതിനായി എ.പി. വിഭാഗം നേതാക്കൾ കോഴിക്കോട്ട് പ്രത്യേകം യോഗം ചേരുന്നുണ്ട്. മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

Summary

A consensus has been reached over the reconstitution of the Kerala State Waqf Board, paving the way for representation for the Kanthapuram A.P. Aboobacker Musliyar faction of Samastha

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com