കേരളത്തില്‍ പുരുഷ കമ്മീഷനെ നിയമിക്കാന്‍ സമയമായിട്ടില്ല: പി സതീദേവി

സ്ത്രീകളുടെ അന്തസ്സിന് പ്രാധാന്യം നല്‍കിയാണ് ബ്രിട്ടീഷ് ഇന്ത്യയില്‍ നിയമങ്ങള്‍ നടപ്പാക്കിയത്.
Kerala Women`s Commission Chairperson P. Sathi Devi stated that a Men`s Commission is not yet necessary
പി സതീദേവി
Updated on
1 min read

പത്തനംതിട്ട: കേരളത്തില്‍ പുരുഷകമ്മീഷനെ നിയമിക്കാന്‍ സമയമായിട്ടില്ലെന്ന് വനിതാകമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ പി സതീദേവി. പത്തനംതിട്ട പ്രസ്‌ക്ലബ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവര്‍ ചേര്‍ന്ന് സംഘടിപ്പിച്ച കേരള വനിതാകമീഷന്‍ മാധ്യമശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു സതീദേവി.

Kerala Women`s Commission Chairperson P. Sathi Devi stated that a Men`s Commission is not yet necessary
രാജ്യത്തെ ഐടി വ്യവസായ കയറ്റുമതിയുടെ 10% വിഹിതം സ്വന്തമാക്കണം, 500000 പുതിയ തൊഴിലവസരങ്ങള്‍; ഐ ടി നയത്തിന് അംഗീകാരം

സ്ത്രീകളുടെ അന്തസ്സിന് പ്രാധാന്യം നല്‍കിയാണ് ബ്രിട്ടീഷ് ഇന്ത്യയില്‍ നിയമങ്ങള്‍ നടപ്പാക്കിയത്. കോടതികളുണ്ടായത് ബ്രിട്ടീഷുകാരുടെ കാലത്താണ്. ബ്രിട്ടീഷുകാരായ ജഡ്ജിമാരാണ് ഇന്ത്യയിലെ സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമങ്ങള്‍ നടപ്പാക്കിയത്. വീട്ടിലും സമൂഹത്തിലും തൊഴിലിടങ്ങളിലും പുരുഷമേധാവിത്വമുള്ള രാജ്യത്ത് സ്ത്രീസംരക്ഷണനിയമത്തിന് ഏറെ പ്രസക്തിയുണ്ട്. സ്ത്രീപീഡന കേസുകളില്‍ ഏറ്റവും കൂടുതല്‍ പ്രതിസ്ഥാനത്തുവരുന്നത് സ്ത്രീകളാണ്. പെണ്‍വാണിഭ കേസുകളില്‍ പോലും സ്ത്രീകള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്നത് സ്ത്രീകളാണ്. സ്ത്രീകള്‍ക്ക് സംരക്ഷണം കൊടുക്കാനുള്ള നിയമം പുരുഷന്മാര്‍ക്കെതിരാണെന്ന് കാണരുത്. സ്ത്രീകളെ സംരക്ഷിക്കാനുള്ളതാണെന്ന് ഈ നിയമങ്ങളെന്നും സതീദേവി പറഞ്ഞു.

വനിതാകമ്മിഷന്‍ അംഗം അഡ്വ.എലിസബേത്ത് മാമ്മന്‍ മത്തായി അധ്യക്ഷത വഹിച്ചു.അഡ്വ.വി.എല്‍.അനീഷ ക്ലാസ് നയിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് ബിജുകുര്യന്‍, സെക്രട്ടറി ജി.വിശാഖന്‍, ജോയിന്റ് സെക്രട്ടറി ബിനിയ ബാബു എന്നിവര്‍ പ്രസംഗിച്ചു.

Summary

Kerala Women`s Commission Chairperson P. Sathi Devi stated that a Men`s Commission is not yet necessary

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com