'നൂറ് ശതമാനം ഡിജിറ്റള്‍ സാക്ഷരതയും വാട്ടര്‍ മെട്രോയും'; റിപ്പബ്ലിക്ദിന പരേഡില്‍ കേരളത്തിന്റെ ടാബ്ലോയ്ക്ക് എന്‍ട്രി

'സ്വതന്ത്രത കാ മന്ത്ര- വന്ദേ മാതരം, സമൃദ്ധി കാ മന്ത്ര- ആത്മ നിര്‍ഭര്‍ ഭാരത്' എന്നിവയില്‍ ഏതെങ്കിലുമൊന്ന് ആശയമാക്കി ഡിസൈന്‍ അവതരിപ്പിക്കണമെന്നതായിരുന്നു കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.
Kerala's tableau has been selected for this year's Republic Day parade
റിപ്പബ്ലിക്ദിന പരേഡില്‍ കേരളത്തിന്റെ ടാബ്ലോയ്ക്ക് എന്‍ട്രിഫയല്‍ ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ റിപ്പബ്ലിക്ദിന പരേഡില്‍ കേരളത്തിന്റെ ടാബ്ലോ തെരഞ്ഞെടുക്കപ്പെട്ടു. നൂറു ശതമാനം ഡിജിറ്റല്‍ സാക്ഷരത നേട്ടവും കൊച്ചി വാട്ടര്‍ മെട്രോയും പ്രമേയമാക്കി കേരളം അവതരിപ്പിച്ച ടാബ്ലോ ഡിസൈനാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം തെരഞ്ഞെടുത്തത്. 'സ്വതന്ത്രത കാ മന്ത്ര- വന്ദേ മാതരം, സമൃദ്ധി കാ മന്ത്ര- ആത്മ നിര്‍ഭര്‍ ഭാരത്' എന്നിവയില്‍ ഏതെങ്കിലുമൊന്ന് ആശയമാക്കി ഡിസൈന്‍ അവതരിപ്പിക്കണമെന്നതായിരുന്നു കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.

Kerala's tableau has been selected for this year's Republic Day parade
തുറപ്പുഗുലാനിലെ താരം ; ഉത്സവത്തിനെത്തിച്ച കൊമ്പന്‍ നെല്ലിക്കോട്ട് മഹാദേവന്‍ ലോറിയില്‍ കയറ്റുന്നതിനിടെ കുഴഞ്ഞുവീണ് ചരിഞ്ഞു

17 സംസ്ഥാനങ്ങളാണ് ഈ വര്‍ഷം കര്‍ത്തവ്യപഥില്‍ ടാബ്ലോ അവതരിപ്പിക്കുന്നതിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടിയത്. കേരളത്തിന് പുറമേ അസം, ഛത്തീസ്ഗഢ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, നാഗാലാന്‍ഡ്, ഒഡിഷ, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളായ പുതുച്ചേരിയും ജമ്മു- കാശ്മീരും വിവിധ മന്ത്രാലയങ്ങളുമാണ് ഫ്‌ലോട്ടുകളുമായി കര്‍ത്തവ്യപഥില്‍ അണിനിരക്കുന്നത്.

Kerala's tableau has been selected for this year's Republic Day parade
'പോറ്റിക്കൊപ്പം പടം എടുത്താല്‍ അടൂര്‍ പ്രകാശ് പ്രതിയാകുമോ? അങ്ങനെയെങ്കില്‍ പിണറായി വിജയനേയും ചോദ്യം ചെയ്യണം'

അഞ്ചു ഘട്ടങ്ങളിലായി നടന്ന സ്‌ക്രീനിംഗിലൂടെയാണ് കേരളം ടാബ്ലോ അവതരണത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. 2023ലാണ് കേരളം അവസാനമായി കേരളം പരേഡില്‍ ഇറങ്ങിയത്.

Summary

Kerala's tableau has been selected for this year's Republic Day parade

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com