

പാലക്കാട്: പാലക്കാട് ഡിവിഷനിലെ വിവിധ ഭാഗങ്ങളില്‍ റെയില്‍വെ ട്രാക്കില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റംവരുത്തിയതായി റെയില്‍വേ അറിയിച്ചു.
യാത്രാനിയന്ത്രണമേര്‍പ്പെടുത്തിയ ട്രെയിനകുള്‍ - 16307 നമ്പര്‍ ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസ് ജനുവരി ഏഴ്, 14, 21, 28, ഫെബ്രുവരി നാല് തീയതികളില്‍ ആലപ്പുഴയില്‍നിന്ന് ആരംഭിക്കുന്ന ഈ ട്രെയിന്‍ കോഴിക്കോടുവരെയേ സര്‍വീസ് നടത്തുകയുള്ളൂ.കോഴിക്കോട്-കണ്ണൂര്‍ ഭാഗത്ത് ട്രെയിന്‍ സര്‍വീസ് ഭാഗികമായി റദ്ദാക്കും.
12082 നമ്പര്‍ തിരുവനന്തപുരം സെന്‍ട്രല്‍-കണ്ണൂര്‍ ജനശതാബ്ദി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ജനുവരി എഴ്, 14, 21, 28, ഫെബ്രുവരി നാല് തീയതികളില്‍ തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് ആരംഭിക്കുന്ന ഈ ട്രെയിന്‍ കോഴിക്കോടുവരെ മാത്രമേ ഓടുകയുള്ളൂ. കോഴിക്കോട്-കണ്ണൂര്‍ ഭാഗത്ത് സര്‍വീസ് ഭാഗികമായി റദ്ദാക്കും.
56603 നമ്പര്‍ കോയമ്പത്തൂര്‍ ജങ്ഷന്‍-ഷൊര്‍ണൂര്‍ ജങ്ഷന്‍ പാസഞ്ചര്‍ ജനുവരി 21-ന് കോയമ്പത്തൂര്‍ ജങ്ഷനില്‍നിന്ന് ആരംഭിക്കുന്ന ഈ ട്രെയിന്‍ പാലക്കാട് ജങ്ഷനില്‍ സര്‍വീസ് അവസാനിപ്പിക്കും.
പാലക്കാട് ജങ്ഷന്‍-ഷൊര്‍ണൂര്‍ ജങ്ഷന്‍ ഭാഗത്ത് സര്‍വീസ് ഭാഗികമായി റദ്ദാക്കും. ചില ട്രെയിന്‍ സര്‍വീസുകളുടെ ആരംഭസ്ഥലത്തിലും മാറ്റംവരുത്തി. 56607 നമ്പര്‍ പാലക്കാട് ജങ്ഷന്‍-നിലമ്പൂര്‍ റോഡ് പാസഞ്ചര്‍ ജനുവരി 11, 18, 26, 27 തീയതികളില്‍ പാലക്കാട് ജങ്ഷനില്‍നിന്ന് യാത്ര ആരംഭിക്കുന്നതിനുപകരം ലക്കിടിയില്‍നിന്ന് രാവിലെ 6.32-ന് യാത്രയാരംഭിക്കും.
പാലക്കാട് ജങ്ഷന്‍-ലക്കിടി ഭാഗത്ത് സര്‍വീസ് ഭാഗികമായി റദ്ദാക്കുന്നതാണ്. 66609 നമ്പര്‍ പാലക്കാട് ജങ്ഷന്‍-എറണാകുളം ജങ്ഷന്‍ മെമു വണ്ടി ജനുവരി 26-ന് പാലക്കാട് ജങ്ഷനുപകരം ഒറ്റപ്പാലത്തുനിന്ന് രാവിലെ 07.57-ന് യാത്ര ആരംഭിക്കും. പാലക്കാട് ജങ്ഷന്‍-ഒറ്റപ്പാലം ഭാഗത്ത് സര്‍വീസ് ഭാഗികമായി റദ്ദാക്കപ്പെടും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates