കെജി സനല്‍കുമാര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായേക്കും, മന്ത്രിസഭാ യോഗത്തിന്റെ ശുപാര്‍ശ

KG Sanalkumar may become the State Election Commissioner, recommendation of the cabinet meeting
കെജി സനല്‍കുമാര്‍
Updated on
1 min read

തിരുവനന്തപുരം: കെജി സനല്‍കുമാറിനെ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി ശുപാര്‍ശ ചെയ്തു. നിലവില്‍ നിയമ വകുപ്പ് സെക്രട്ടറിയാണ് കെജി സനല്‍കുമാര്‍. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സനല്‍കുമാറിനെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവിയിലേക്ക് ശുപാര്‍ശ ചെയ്തത്. മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും.

2023 ജൂലൈയിലാണ് കൊല്ലം ചവറ കുടുംബകോടതി ജഡ്ജിയായിരുന്ന കെ. ജി. സനല്‍കുമാറിനെ ലോ സെക്രട്ടറിയായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലായിരുന്നു നിയമനം. തിരുവനന്തപുരം ലോ അക്കാഡമി ലോ കോളജില്‍ നിന്ന് എല്‍. എല്‍. ബിയും എല്‍. എല്‍. എമ്മും പാസായശേഷം 1989ലാണ് അഭിഭാഷകനായി സനല്‍കുമാര്‍ എന്റോള്‍ ചെയ്തത്.

KG Sanalkumar may become the State Election Commissioner, recommendation of the cabinet meeting
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയില്‍; എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം, റോഡ് ഷോ

1998ല്‍ വൈക്കം മുന്‍സിഫായി ജോലിയില്‍ പ്രവേശിച്ചു. വടക്കഞ്ചരി, തലശേരി, ചേര്‍ത്തല, കൊല്ലം മജിസ്‌ട്രേറ്റ്, ശാസ്താംകോട്ട മുന്‍സിഫ് മജിസ്‌ട്രേറ്റ്, പത്തനംതിട്ട മുന്‍സിഫ്, എറണാകുളം സബ് ജഡ്ജ്, സി. ജെ. എം ആലപ്പുഴ, പത്തനംതിട്ട അഡീഷണല്‍ ജില്ലാ ജഡ്ജി, പത്തനംതിട്ട എം. എ. സി. റ്റി, കോട്ടയം അഡീഷണല്‍ ജില്ലാ ജഡ്ജി, കോട്ടയം വിജിലന്‍സ് ജഡ്ജ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Summary

KG Sanalkumar may become the State Election Commissioner, recommendation of the cabinet meeting

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com